കാഷ്യര്‍മാരായി സ്ത്രീകള്‍ വേണ്ട: സൗദി മതനേതൃത്വം
റിയാദ്: വ്യാപാരസ്ഥാപനങ്ങളില്‍ സ്ത്രീകളെ കാഷ്യര്‍മാരായി നിയമിയ്ക്കാന്‍ അനുമതി നല്‍കിയ സൗദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യത്തെ മതനേതൃത്വം രംഗത്തെത്തി. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഫതയും ഇവര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
പുരുഷന്‍മാരുമായി നേരിട്ട് ഇടപഴകാന്‍ അവസരം സൃഷ്ടിക്കുന്ന ഇത്തരം ജോലികള്‍ചെയ്യാന്‍ സ്ത്രീകളെ അനുവദിക്കാനാകില്ലെന്നാണ് മതപണ്ഡിതരുടെ പരമോന്നതസമിതിയുടെ നിലപാട്. പുരുഷന്‍മാര്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളില്‍ നിന്നും സ്ത്രീകള്‍ ഒഴിഞ്ഞു നില്‍ക്കേണ്ടതാണ്. ഇത്തരം സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് സ്വസ്ഥമായിരുന്ന ജോലി ചെയ്യാനാവില്ല. അവര്‍ പുരുഷന്മാരെ ആകര്‍ഷിയ്ക്കുകയോ അല്ലെങ്കില്‍ മറിച്ചോ സംഭവിയ്ക്കാമെന്ന് ഫത്‌വയില്‍ പറയുന്നു.
ജിദ്ദയിലെ കടകളില്‍ സ്ത്രീജീവനക്കാരെ നിയമിക്കുന്നതിന് അനുവാദം നല്‍കാന്‍ നാലുമാസംമുമ്പാണ് തൊഴില്‍ മന്ത്രാലയം തീരുമാനിച്ചത്.
കൂടുതല്‍ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദം നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ നടപടി. എന്നാല്‍ രാജ്യത്തെ പരമോന്നത മതനേതൃത്വം ഇതിനെതിരെ രംഗത്തുവന്നതോടെ പരിഷ്‌ക്കാരം പ്രതിസന്ധിയിലായിരിക്കുകയാണ്.












Click it and Unblock the Notifications