ഒബാമയെ വരവേല്‍ക്കാന്‍ മുംബൈ ഒരുങ്ങി

ഇന്ത്യ-അമേരിക്ക സാമ്പത്തിക സഹകരണം ശക്തമാക്കുക, ഭീകരവിരുദ്ധപോരാട്ടം സജീവമാക്കുക തുടങ്ങിയവയാണ് ഒബാമയുടെ സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യങ്ങള്‍. 26/11 ഭീകരാക്രമണത്തിനിരയായ മുംബൈയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് അദ്ദേഹം മഹാനഗരത്തില്‍ നിന്ന് സന്ദര്‍ശനത്തിന് തുടക്കം കുറിക്കുന്നത്.
ഭാര്യ മിഷേലും ഉന്നതോദ്യോഗസ്ഥരുമുള്‍പ്പെടുന്ന ഒബാമയുടെ സംഘത്തിനൊപ്പം വ്യവസായലോകത്തെ 200 പ്രമുഖരും ഇന്ത്യയിലെത്തും. പെപ്‌സികോ മേധാവി ഇന്ദ്രനൂയിയും വ്യവസായപ്രമുഖരിലുള്‍പ്പെടുന്നു.
മുംബൈ ഭീകരാക്രമണത്തില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനം അര്‍പ്പിക്കല്‍, ഗാന്ധി മ്യൂസിയം സന്ദര്‍ശനം, വ്യവസായ തലവന്മാരുമായി കൂടിക്കാഴ്ച എന്നിവയാണ് ശനിയാഴ്ച മുംബൈയില്‍ ഒബാമയുടെ ഔദ്യോഗിക പരിപാടികള്‍.
മുംബൈ വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണത്തിനുശേഷം ഒബാമ യു.എസ്. നാവികസേനയുടെ മറീന്‍ വണ്‍ ഹെലികോപ്റ്ററില്‍ ദക്ഷിണമുംബൈയിലെ കൊളാബയിലുള്ള നാവികസേന ആസ്ഥാനമായ ഐ.എന്‍.എസ്. ശിക്രയിലേക്ക് തിരിക്കും.
അവിടെ നിന്ന് താജ് ഹോട്ടലിലേക്ക് പോകും. അവിടെ നടക്കുന്ന ചടങ്ങില്‍ മുംബൈ ഭീകരാക്രമണത്തില്‍ അനുശോചിച്ചുകൊണ്ടുള്ള സന്ദേശം വായിക്കും. തുടര്‍ന്ന് ഗാന്ധി മ്യൂസിയമായ മണിഭവന്‍ സന്ദര്‍ശിച്ച് പ്രണാമം അര്‍പ്പിക്കും.
വൈകിട്ട് ഹോട്ടല്‍ െ്രെടഡന്റില്‍ വ്യവസായികളുമായുള്ള കൂടിക്കാഴ്ച നടക്കും. ഞായറാഴ്ച ടൗണ്‍ഹാള്‍ യോഗത്തെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജ് സന്ദര്‍ശിക്കുകയും ഒരു സംഘം െ്രെപമറി സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുകയും ചെയ്യും.
മുംബൈയില്‍ നിന്ന് ഞായറാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം ദില്ലിയ്ക്ക് പുറപ്പെടും. ഹുമയൂണ്‍ ശവകുടീരസന്ദര്‍ശനമാണ് ഞായറാഴ്ചത്തെ പ്രധാനപരിപാടി. രാത്രി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും ഭാര്യ ഗുര്‍ശരണ്‍ കൗറിനുമൊപ്പം ഒബാമയും മിഷേലും അത്താഴമുണ്ണും.
തിങ്കളാഴ്ച രാഷ്ട്രപതി ഭവനിലെ സ്വീകരണത്തിനുശേഷം ഒബാമ രാഷ്ട്രപിതാവിന്റെ സ്മൃതിമണ്ഡപമായ രാജ്ഘട്ട് സന്ദര്‍ശിച്ച് ആദരാഞ്ജലി അര്‍പ്പിക്കും. അതിനുശേഷം മന്‍മോഹന്‍സിങ്ങുമായി ഔദ്യോഗിക ചര്‍ച്ച.
ധനമന്ത്രി പ്രണബ് മുഖര്‍ജി, പ്രതിരോധ മന്ത്രി എ.കെ. ആന്റണി, കൃഷിമന്ത്രി ശരദ്പവാര്‍, ആഭ്യന്തരമന്ത്രി പി. ചിദംബരം, വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ തുടങ്ങിയ പ്രമുഖരും ചര്‍ച്ചയില്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകും.
ഒബാമയുടെ കന്നി ഇന്ത്യാ സന്ദര്‍ശനമാണിത്. 2006ല്‍ ജോര്‍ജ് ബുഷിനുശേഷം ആദ്യമായാണ് അമേരിക്കയുടെ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്.












Click it and Unblock the Notifications