കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ സര്‍വ്വേ: ഐബി അന്വേഷണം തുടങ്ങി

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം : ജില്ലയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കരിമഠം കോളനിയില്‍ നടന്ന വിവാദസര്‍വ്വേയെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും റോയും അന്വേഷണം തുടങ്ങി.

ഇന്ത്യയില്‍ ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിന്‍സ്റ്റണ്‍ സര്‍വേ റിസര്‍ച്ച് അസോസിയേറ്റ്‌സ് ഇന്റര്‍നാഷണല്‍ എന്ന അമേരിക്കന്‍ കമ്പനിയാണ് കൊച്ചിയിലുള്ള ടി.എന്‍.എസ് എന്ന ഏജന്‍സിയെ ഈ സര്‍വേയ്ക്ക് ചുമതലപ്പെടുത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അമേരിക്കന്‍ കമ്പനിയുടെ ദില്ലി ആസ്ഥാനത്തെ പ്രമുഖരെയെല്ലാം കേന്ദ്ര അന്വേഷണോദ്യോഗസ്ഥര്‍ ചോദ്യംചെയ്യും.

ഇരുപതു സംസ്ഥാനങ്ങളിലായി 55 കേന്ദ്രങ്ങളില്‍ സര്‍വേ നടത്തുകയായിരുന്നു ലക്ഷ്യം. 5798 പേരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. തെക്കേ ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്ര സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുസ്ലീം ജനവിഭാഗങ്ങളെ തെരഞ്ഞുപിടിച്ചുള്ള സര്‍വേയായതാണ് ജനങ്ങളില്‍ സംശയമുണര്‍ത്താന്‍ ഇടയാക്കിയത്. ഇന്ത്യന്‍ ശിക്ഷാനിയമം 153 (മതസ്പര്‍ദ്ധ വളര്‍ത്തല്‍) അനുസരിച്ചാണ് സര്‍വേ നടത്തിയവര്‍ക്കെതിരെ ഫോര്‍ട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒക്ടോബര്‍ 2ന് കരിമഠം കോളനിയില്‍ നാലു സ്ത്രീകളും ഒരു പുരുഷനുമാണ് സര്‍വേയ്ക്ക് എത്തിയത്.

അമേരിക്കന്‍ കമ്പനി ഏല്പിച്ചതുപ്രകാരമാണ് സര്‍വേ നടത്തിയതെന്ന് കൊച്ചിയിലെ ടിഎന്‍എസ് കമ്പനി അധികൃതര്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് അമേരിക്കന്‍ കമ്പനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.

ഇതേത്തുടര്‍ന്ന് കേന്ദ്ര ഏജന്‍സികളെ അന്വേഷണം ഏല്പിക്കണമെന്ന് ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിനോട് ശുപാര്‍ശചെയ്തു.

ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കൊച്ചിയില്‍വച്ച് ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X