Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷോയില്‍ രാഖി അപമാനിച്ചു യുവാവ് ജീവനൊടുക്കി

Rakhi
ഝാന്‍സി: നടിയും നര്‍ത്തകിയുമായ രാഖി സാവന്ത് അവതാരകയായ രാഖി കാ ഇന്‍സാഫ് എന്ന റിലായിലിറ്റിഷോയിലുണ്ടായ അപമാനം സഹിക്കവയ്യാതെ യുവാവ് ജീവനൊടുക്കി.

ഉത്തര്‍പ്രദേശ് സ്വദേശിയായ 25കാരന്‍ ലക്ഷ്മണ്‍ ആണ് അപമാനഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. റിയാലിറ്റിഷോയില്‍ പങ്കെടുത്തശേഷം ലക്ഷ്മണ്‍ വിഷാദരോഗത്തിന് അടിമപ്പെട്ടെന്നും പിന്നീട് ഭക്ഷണം കഴിയ്ക്കാതെ മരിക്കുകയാണ് ഉണ്ടായതെന്നുമാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

ഒക്ടോബര്‍ 23ന് സംപ്രേഷണം ചെയ്ത ഷോയിലാണ് ലക്്ഷ്മണിനെ രാഖി കഠിനമായി അപമാനിച്ചത്. ഇതിന് പിന്നാലെയാണത്രേ ലക്ഷ്മണന്‍ വിഷാദരോഗത്തിന് അടിമപ്പെടുകയും ആളുകളോട് സംസാരിക്കാനോ ഭക്ഷണം പോലും കഴിയ്ക്കാനോ പറ്റാത്ത അവസ്ഥയില്‍ എത്തുകയും ചെയ്തത്.

നവംബര്‍ 9ന് ലക്ഷ്മണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു, 11നാണ് മരണം സംഭവിച്ചത്. ലക്ഷ്മണിനൊപ്പം അമ്മാവനായ ബല്‍ബീറും ഷോയില്‍ പങ്കെടുത്തിരുന്നു. രാഖിയുടെ അപമാനിക്കല്‍ വേദനാജനകമായിരുന്നുവെന്ന് ഇദ്ദേഹവും പറയുന്നു.

ലക്ഷ്മണിന്റെ വിവാഹജീവിതത്തിലുള്ള പ്രശ്‌നങ്ങള്‍ ഷോയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചാണ് തങ്ങള്‍ അതില്‍ പങ്കെടുത്തതെന്ന് ബല്‍ബീര്‍ പറയുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെന്നുമാത്രമല്ല ഷോ നടക്കുന്നതിനിടെ രാഖി ലക്ഷ്മണിനെ അപമാനിക്കുകയും പുരുഷനല്ലെന്ന് വരെ പറഞ്ഞ് ആത്മവിശ്വാസം കെടുത്തുകയും ചെയ്തുവെന്ന് ഇദ്ദേഹം ആരോപിക്കുന്നു.

ലക്ഷ്മമണിന്റെ വീട്ടുകാര്‍ ഇതുവരെ ഷോയ്‌ക്കെതിരേയോ രാഖിയ്‌ക്കെതിരേയോ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നുതന്നെയാണ് വീട്ടുകാര്‍ പറയുന്നത്. 2010 ഫെബ്രുവരിയിലായിരുന്നു ലക്ഷ്മണും അനിതയും തമ്മിലുള്ള വിവാഹം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+