കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭവനവായ്പ കുംഭകോണം: ബാങ്ക് മേധാവികള്‍ പിടിയില്‍

  • By Ajith Babu
Google Oneindia Malayalam News

Housing loan scam: Top LIC, Bank officials held
ദില്ലി: ഭവന വായ്പാ കുംഭകോണവുമായി ബന്ധപ്പെട്ട രാജ്യത്തെ പ്രധാനപ്പെട്ട ബാങ്കുകളുടെ മേധാവികളെ സിബിഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

വേണ്ടത്ര രേഖകളില്ലാതെ നിര്‍മാതാക്കള്‍ക്ക് അനധികൃതമായി വായ്പ അനുവദിച്ചതിനാണ് അറസ്റ്റെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഞ്ച് നഗരങ്ങളില്‍ നടന്ന സിബിഐ റെയ്ഡില്‍ കോടികളുടെ തിരിമറിയാണ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. എല്‍ഐസി ഹൗസിങ് ഫിനാന്‍സിന്റെ ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ ഓഫീസുകളില്‍ റെയ്ഡ് നടന്നു. ഭവനവായ്പാ കുഭകോണ കേസില്‍ അഞ്ച് കേസുകള്‍ സിബിഐ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എല്‍ഐസി ഹൗസിങ് ഫിനാന്‍സ് സിഇഒ ആര്‍ രാമചന്ദ്രന്‍ നായര്‍, സെന്‍ട്രല്‍ ബാങ്ക് ജനറല്‍ മാനേജര്‍, പഞ്ചാബ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ ഉന്നത ഉദ്യോഗസ്ഥരും സിബിഐയുടെ കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടികളുടെ ബാങ്ക് വായ്പ റിയല്‍ എസ്റ്റേറ്റ് വ്യാപാരികള്‍ക്ക് ലഭ്യമാക്കിയതുമായി ബന്ധപ്പെട്ടതാണ് ഭവന വായ്പാ കുംഭകോണം. വായ്പ ലഭ്യമാക്കിയതിന് പ്രതിഫലമായി ബാങ്ക് മേധാവികള്‍ക്ക് വന്‍തുക നല്‍കിയെന്നാണ് ആരോപണം. രാജ്യത്ത് ഇതാദ്യമായാണ് ഇത്രയധികം ബാങ്ക് മേധാവികള്‍ ഒരുമിച്ച് അറസ്റ്റിലാവുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X