കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2ജി അന്വേഷണം: സഭ വീണ്ടും മുടങ്ങി

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: 2ജി സ്‌പെക്ട്രം അഴിമതിയില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു.

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ച പ്രമേയം പാസാക്കിയതിനു ശേഷമാണ് ലോക്‌സഭയിലെ പതിവ് ബഹളപരിപാടികള്‍ ആരംഭിച്ചത്.

പ്രശ്‌നം സഭയില്‍ ചര്‍ച്ച ചെയ്യാമെന്നു ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി പറഞ്ഞിരുന്നു. ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി തന്നെ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍

ജെപിസി അന്വേഷണത്തിന് ഉത്തരവിടുന്നതു വരെ പാര്‍ലമെന്റ് സ്തംഭിപ്പിക്കുമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ ബുധനാഴ്ച സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

English summary

 The Parliament logjam is expected to continue in coming days as the second effort to break the deadlock also ended unsuccessfully.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X