രാജ മന്‍മോഹനെ അവഹേളിച്ചു : കോടതി

ഉന്നത സ്ഥാനങ്ങളിലുള്ളവരെ അഭിസംബോധന ചെയ്യുമ്പോള്‍ മിതത്വം പാലിക്കണമെന്ന് ഓര്‍മപ്പെടുത്തിയ കോടതി, രാജയുടെ ഭാഷയെ കളിയാക്കി. രാജയ്‌ക്കെതിരെ തുടര്‍ച്ചയായ രണ്ടാം ദിവസമാണു സുപ്രീം കോടതി വമര്‍ശനം ഉന്നയിക്കുന്നത്.
സ്‌പെക്ട്രം അനുവദിക്കല്‍ ഏതാനും ദിവസം മാറ്റിവയ്ക്കാനുള്ള ഉപദേശം മറികടന്നതിലൂടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനോടു രാജ അനാദരവു കാണിച്ചെന്നും അവഹേളിയ്ക്കുകയുണ്ടായെന്നും ജഡ്ജിമാരായ ജി.എസ്. സിങ്‌വി എ.കെ. ഗാംഗുലി എന്നിവര്‍ അഭിപ്രായപ്പെട്ടു.
ഇടപാടു സംബന്ധിച്ച് അറ്റോര്‍ണി ജനറല്‍, സോളിസിറ്റര്‍ ജനറല്‍ തുടങ്ങിയവരുടെ അഭിപ്രായം തേടാനായി മന്ത്രിതല സമിതിക്കു വിടാന്‍ നിയമമന്ത്രാലയം ഉപദേശം നല്‍കിയിരുന്നു. സന്ദര്‍ഭത്തിനു ചേരാത്തതെന്നു പറഞ്ഞ് ഈ ഉപദേശം രാജ മറികടന്നു.
അതേദിവസം തന്നെയാണു നടപടിയെടുക്കുന്നതിനു മുന്‍പ് ഏതാനും ദിവസം കാത്തിരിക്കാന്‍ അഭ്യര്‍ഥിച്ചുള്ള പ്രധാനമന്ത്രിയുടെ കത്ത്. ഇതിനു രാജ അയച്ച മറുപടിയില്‍ 'അനുചിതം, 'വിവേചനപരം, 'ചഞ്ചലസ്വഭാവത്തോടെയുള്ള, 'നിയമബന്ധിതമല്ലാത്ത തുടങ്ങിയ വാക്കുകളുണ്ടായിരുന്നു. കാര്യങ്ങളോടു രാജയുടെ തെറ്റായ സമീപനത്തെക്കുറിച്ചാണു ചോദ്യമുയരുന്നതെന്നു ജഡ്ജിമാര്‍ പറഞ്ഞു.
നിയമമന്ത്രാലയത്തിന്റെ കത്ത് അവഗണിച്ചു, പ്രധാനമന്ത്രിയുടെ കത്ത് അവഗണിച്ചു. ഇങ്ങനെയാണോ ഭരണം നടത്തേണ്ടത്? കോടതി ചോദിച്ചു.
ഒന്നും അവഗണിച്ചില്ലെന്നു രാജയുടെ അഭിഭാഷകന്‍ ടി.ആര്‍. അന്ദ്യാരുജിന പറഞ്ഞ ഉടന്‍ കോടതി തിരിച്ചടിച്ചു 'നിയമമന്ത്രാലയത്തിന്റെ അഭിപ്രായം സാഹചര്യത്തിനു ചേരാത്തതെന്നു പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്ത് എന്നതാണു ചോദ്യം.
പ്രധാനമന്ത്രിയുടെ കത്തുകിട്ടിയ ശേഷം രണ്ടോ മൂന്നോ ദിവസം കാത്തിരുന്നെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നു. പ്രധാനമന്ത്രിയോട് അനാദരവു കാട്ടിയതല്ല, വ്യാഖ്യാനപ്പിഴവാണെന്ന വാദവും കോടതി അംഗീകരിച്ചില്ല.












Click it and Unblock the Notifications