യൂത്തന്മാരെ നിരീക്ഷിക്കാന്‍ രാഹുല്‍ ടീംകേരളത്തില്‍

തിരഞ്ഞെടുപ്പ് സംബന്ധിച്ച് യൂത്തന്മാര്‍ക്കിടയില്‍ നടക്കുന്ന ഗ്രൂപ്പ് പോര് ഇവര്‍ രാഹുലിന് റിപ്പോര്‍ട്ട ്‌ചെയ്യുകയും അവിടെനിന്നും താക്കീത് വരുകയും ചെയ്തുകഴിഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ ഗ്രൂപ്പ് പോര് നിയന്ത്രിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കേണ്ടിവരുമെന്നാണ് കെപിസിസി നേതൃത്വത്തിന് ഹൈക്കമാന്‍ഡിന്റെ താക്കീത്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പും വിശാല ഐ ഗ്രൂപ്പും തമ്മില്‍ സംഘര്‍ഷം വരെ ഉണ്ടായിരുന്നു.
ഇതിനെക്കുറിച്ചെല്ലാം സംഘം കേന്ദ്രത്തില്‍ അറിയിപ്പും കൊടുത്തിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു താക്കീത് ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ആണയിടുന്നത്.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി കെപിസിസിക്ക് ബന്ധമില്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് ഇക്കാര്യം ഇവര്‍ നിഷേധിക്കുന്നത്. അതേസമയം, എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയുടെ നിര്‍ദേശ പ്രകാരം ഹൈക്കമാന്‍ഡില്‍ നിന്ന് ഇടപെടല്‍ ഉണ്ടായെന്നാണു സൂചന.
യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റോ ദേശീയ നേതൃത്വത്തില്‍ നിന്ന് ആരെങ്കിലുമോ അടുത്ത ദിവസംതന്നെ കേരളത്തിലെത്തിയേക്കുമെന്നും അറിയുന്നു. ഗ്രൂപ്പ് തിരിഞ്ഞുള്ള തെരഞ്ഞെടുപ്പിനെക്കുറിച്ചു ലഭിച്ച പരാതികളെത്തുടര്‍ന്നാണിത്.
ബൂത്ത്, മണ്ഡലം തെരഞ്ഞെടുപ്പു കഴിഞ്ഞ് നിയോജക മണ്ഡലം തലത്തിലേയ്ക്ക് തെരഞ്ഞെടുപ്പ് പ്രേവശിക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിലേയ്ക്ക് എത്തുന്നതോടെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസിനെച്ചൊല്ലി പൊട്ടിത്തെറിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണത്രേ കേന്ദ്രനേതൃത്വത്തിനു ലഭിച്ചിട്ടുള്ളത്.
കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇതുമായി ബന്ധപ്പെട്ട സ്ഥിതി നിരീക്ഷിക്കാന്‍ കൂടിയാണ് കേരളത്തിലെത്തിയിരിക്കുന്നത്.
എ.കെ.ആന്റണിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ യൂത്ത് കോണ്‍ഗ്രസ് പോരിനെ ഗൗരവത്തോടെ കാണുന്നതിന്റെ സൂചനയാണ് മുല്ലപ്പള്ളിയുടെ വരവ്.
ജനാധിപത്യപരമായ സൗഹൃദ മല്‍സരം മാത്രമാണു നടക്കുന്നതെന്നും പ്രവര്‍ത്തകര്‍ തമ്മില്‍ അകല്‍ച്ചയുണ്ടാക്കുന്ന ഗ്രൂപ്പിസം യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഇല്ലെന്നുമാണ് നേതാക്കള്‍ രാഹുലിനെ അറിയിച്ചതത്രേ












Click it and Unblock the Notifications