Get Updates
Get notified of breaking news, exclusive insights, and must-see stories!

14കാരിയെ തട്ടിക്കൊണ്ടുപോയ കേസ് 7പേര്‍ പിടിയില്‍

ഇടുക്കി: പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചകേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ കുമളിസ്വദേശി മനു (23), ഇവരെ നാട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ച ഒപ്രതീഷ് ജോസഫ് (20), വിടാവയലില്‍ രഞ്ജിത് (22), സാജന്‍ നഖാസ് ബിന്‍ സിദ്ദിക് (26), ഭാര്യ മേരി നിഷാ റാണി(22), മനുവിന്റെ പിതാവ് മനോഹരന്‍(54), മാതാവ് നിര്‍മല എന്ന പത്മകുമാരി(43) എന്നിവരാണ് അറസ്റ്റിലായത്.

നവംബര്‍ 24നാണ് സംഭവം നടന്നത്. അന്ന് സ്വകാര്യ റിസോര്‍ട്ടില്‍ നൃത്തപരിപാടി അവതരിപ്പിക്കാന്‍ പോയ പെണ്‍കുട്ടിയെ മുന്‍കൂട്ടി തയാറാക്കിയ പദ്ധതിപ്രകാരം മനു കൂട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

സാബുവിന്റെ ഓട്ടോയില്‍ മുണ്ടക്കയത്ത് എത്തി അവിടെ നിന്ന് ബസില്‍ കോട്ടയം നാട്ടകത്തുള്ള ബന്ധുവീട്ടില്‍ വെളുപ്പിന് രണ്ട് മണിക്ക് എത്തി. അവിടെ താമസിക്കാന്‍ സാധ്യമല്ലെന്ന് ബന്ധു അറിയിച്ചതോടെ കൊച്ചിയില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന ശ്യാമിന്റെ അടുത്തേക്കു പോവുകയായിരുന്നു.

സ്‌നേഹിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ നാടുവിട്ടതാണെന്നാണ് ശ്യാമിനോട് പറഞ്ഞത്. ശ്യാമും ഭാര്യ നിഷയും തമിഴ്‌നാട്ടിലെ ദിണ്ടിക്കലിലെ ബന്ധുവീട്ടില്‍ താമസിക്കാന്‍ സൌകര്യം ഒരുക്കി.

29ന് വൈകിട്ട് മനുവിന്റെ അച്ഛന്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി ശ്യാമിനെ അറിയിച്ചു. തുടര്‍ന്ന് മനുവിന്റെ മാതാപിതാക്കളും രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്തുക്കളും കൊച്ചിയിലെത്തി വക്കീലിനെ കണ്ടു.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതിനാല്‍ കോടതിയില്‍ ഹാജരാക്കി കൂട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതിയെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന കാര്യം കോടതിയില്‍ എത്തുമ്പോഴാണ് മനസ്സിലായതെന്നും പൊലീസ് പറയുന്നു. ഇവര്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.

ഒളിവിലായിരുന്ന മനുവിനെ ബാലരാമപുരത്തുള്ള ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതി കോടതി വളപ്പില്‍വച്ച് മറ്റൊരു അഭിഭാഷകന്‍ തട്ടിയെടുത്തതു സംബന്ധിച്ച് തങ്ങള്‍ക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ ഇക്കാര്യം അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+