കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിമി പോപ്പുലര്‍ഫ്രണ്ടുമായി ചേരുന്നു- മദൂര്‍

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: നിരോധിത സംഘടനയായ സിമി (സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) പോപ്പുലര്‍ ഫ്രണ്ടിന്റെ കൊടിക്കീഴില്‍ ശക്തിപ്രാപിക്കുകയാണെന്ന് വെളിപ്പെടുത്തല്‍.

ബാംഗ്ലൂരില്‍നിന്ന് കഴിഞ്ഞയാഴ്ച പിടിയിലായ ഭീകരന്‍ മദൂര്‍ ഇസുബുവാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. എന്നാല്‍പോപ്പുലര്‍ ഫ്രണ്ട് ഇത് നിഷേധിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യയില്‍നിന്ന് അംഗങ്ങളെ റിക്രൂട്ട് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് ഉത്തരേന്ത്യയില്‍ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണത്രേ.

സിമിയുടെ പ്രവര്‍ത്തകര്‍ കൊഴിഞ്ഞു പോകുന്നതില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയും ഭീകരസംഘടനകളും ആശങ്കയിലാണെന്നും അംഗങ്ങളെ ഒന്നിച്ചുകൂട്ടാന്‍ അവര്‍ പദ്ധതി ആസൂത്രണംചെയ്യുകയാണെന്നും മദൂര്‍ വെളിപ്പെടുത്തി.

ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഹവാല ഇടപാടുകളിലൂടെയാണ് ഐഎസ്‌ഐയില്‍നിന്ന് സിമിയ്ക്ക് പണം കിട്ടുന്നത്. നക്‌സല്‍സംഘടനകളെ സിമിയിലേക്ക് ആകര്‍ഷിക്കാന്‍ ഐഎസ്‌ഐ. ശ്രമിക്കുന്നുമുണ്ടത്രേ.

എന്നാല്‍, ഈ വിവരങ്ങള്‍ തെറ്റാണെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ അധികൃതര്‍ മനഃപൂര്‍വം ശ്രമിക്കുകയാണെന്നും സംഘടനയുടെ ഓഫീസ് സെക്രട്ടറി റിസ്വാന്‍ പറഞ്ഞു.

തൊടുപുഴ ന്യൂമാന്‍ കോളേജ് മുന്‍അധ്യാപകന്‍ പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.

2006 ഫെബ്രുവരി എട്ടിന് സിമിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതോയെ അതില്‍ അംഗമായിരുന്നവര്‍ 'വഹദത്ഇഇസ്ലാമി' എന്ന സംഘടന രൂപവത്കരിച്ചിരുന്നു. എന്നാല്‍ സിമിയിലെ മുഴുവന്‍ പേരും അതില്‍ നിന്നില്ല. വിട്ടുപോയവര്‍ ഇന്ത്യന്‍ മുജാഹിദീന്‍ പോലുള്ള സംഘടനകളില്‍ ചേര്‍ന്നു. ചിലര്‍ ബംഗ്ലാദേശ് വഴി പാകിസ്താനിലേക്കും ഗള്‍ഫിലേക്കും കടന്നു.

ഐ.എസ്.ഐയും ഭീകരസംഘടനകളുമായി അടുത്തബന്ധമുണ്ടെന്ന് കരുതപ്പെടുന്ന മുപ്പത്തിയാറുകാരനായ മദൂര്‍ ഗള്‍ഫില്‍നിന്ന് തിരിച്ചെത്തിയപ്പോഴാണ് ദക്ഷിണ കന്നഡയിലെ ഉള്ളാളിനു സമീപം പിടിയിലായത്.

English summary
Arrested militant Madoor IsubbuCadres revealed that banned Students Islamic Movement of India (SIMI) are understood to have been fast regrouping under the banner of terror outfit Popular Front of India. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X