അയോധ്യ: തര്‍ക്കഭൂമി സ്വന്തമെന്ന് വഖഫ് ബോര്‍ഡ്
ദില്ലി: ബാബറി മസ്ജിദ് ഉടമസ്ഥാവകാശം സംബന്ധിച്ച അലഹാബാദ് ഹൈകോടതിയുടെ ലഖ്‌നൊ ബെഞ്ചിന്റെ വിധിക്കെതിരെ സുന്നി വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ ചൊവ്വാഴ്ച അപ്പീല്‍ സമര്‍പ്പിക്കും.
തര്‍ക്കഭൂമിയുടെ മുഴുവന്‍ അവകാശവും സുന്നി വഖഫ് ബോര്‍ഡിനാണെന്നതുള്‍പ്പെടെയുള്ള പ്രധാന വാദംങ്ങള്‍ അടങ്ങിയതാണ് സത്യവാങ്മൂലം. ഇത് സമര്‍ത്ഥിയ്ക്കുന്നതിന് വേണ്ട തെളിവ് രേഖകളും കോടതിയില്‍ സമര്‍പ്പിക്കും.
കേവലം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അലഹാബാദ് ഹൈകോടതി വിധി പ്രസ്താവിച്ചിരിക്കുന്നതെന്നും പള്ളിയുടെ മുഖ്യ മിനാരത്തിനു താഴെയാണ് ശ്രീരാമന്‍ ജനിച്ചതെന്നതിന് തെളിവുകളില്ലെന്നും വഖഫ് ബോര്‍ഡ് സമര്‍പ്പിക്കുന്ന പ്രത്യേകാനുമതി ഹര്‍ജിയില്‍ പറയുന്നു.
ബാബറി മസ്ജിദ് ഭൂമി മൂന്ന് ഭാഗങ്ങളായി വിഭജിക്കാനുള്ള അലഹാബാദ് ഹൈകോടതി വിധിക്കെതിരെ ഒമ്പത് അപ്പീലുകള്‍ നല്‍കുമെന്ന് ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വക്താവ് എസ് ക്യൂ ആര്‍ ഇല്യാസ് പറഞ്ഞു.
അഡ്വക്കേറ്റ് യൂസുഫ് മച്ചാല, അഡ്വക്കേറ്റ് സഫരിയാബ് ജിലാനി എന്നിവരുടെ നേതൃത്വത്തിലാണ് ഹര്‍ജി തയാറാക്കിയിരിക്കുന്നത്.
2010 കഴിഞ്ഞ സെപ്റ്റംബറിലാണ് ബാബറി മസ്ജിദ് കേസില്‍ അലഹാബാദ് ഹൈകോടതി വിധി പ്രഖ്യാപിച്ചത്.1941 മുതല്‍ കേന്ദ്ര സുന്നി വഖഫ് ബോര്‍ഡ് കേസിലെ പ്രധാന കക്ഷികളാണ്.












Click it and Unblock the Notifications