ബസ് കത്തിക്കല്‍; എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുന്ന തടിയന്റവിടെ നസീറിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
പിഡിപി അധ്യക്ഷന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയ മദനി കേസില്‍ പത്താം പ്രതിയാണ്. സംഭവവുമായി ബന്ധപ്പെട്ട മൂന്നു പ്രതികള്‍ ഒളിവിലെന്ന് എന്‍ ഐ എ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
തടിയന്റവിട നസീറിനും സൂഫിയ മദനിക്കുമെതിരെ രാജ്യദ്രോഹ കുറ്റവും ചുമത്തിയിട്ടുണ്ട്. കേസില്‍ മൊത്തം 14 പ്രതികളാണ് ഉള്ളത്. എന്നാല്‍, കാശ്മീരില്‍ കൊല്ലപ്പെട്ട അബ്ദുള്‍ റഹിമിനെ കേസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ, 13 പേര്‍ക്കെതിരെയാണ് ആഭ്യന്തരമന്ത്രാലയം പ്രോസിക്യൂഷന്‍ അനുമതി നല്കിയിരിക്കുന്നത്.
13 പ്രതികളില്‍ 10 പേര്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തില്‍ പോകുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, മൂന്നുപേരെ ഇനിയും പിടികിട്ടാനുണ്ട്. ക്രിമിനല്‍ ഗൂഡാലോചന, രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
2005 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യാത്രക്കാരെ വാഹനത്തില്‍ നിന്ന് ഇറക്കിയതിനു ശേഷം ബസിന് തീയിടുകയായിരുന്നു.
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന മദനിക്ക് ജാമ്യം നിഷേധിച്ചതിനെതിരെ നടത്തിയ പ്രവര്‍ത്തനമായിട്ടാണ് ഇത് അന്വേഷണ ഏജന്‍സി വിലയിരുത്തുന്നത്. കേസില്‍ 17 പേരുടെ സാക്ഷിമൊഴിയാണ് തയ്യാറായിരിക്കുന്നത്.












Click it and Unblock the Notifications