Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന്റെ ഹിന്ദു പരാമര്‍ശവുമായി വിക്കിലീക്‍സ്

Rahul Gandhi
വാഷിങ്ടണ്‍: മുസ്ലീം തീവ്രവാദികളെക്കാളേറെ ഇന്ത്യയ്ക്ക് ഭീഷണി ഹിന്ദു തീവ്രവാദികളാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പറഞ്ഞതായി വിക്കിലീക്‌സ് വെളിപ്പെടുത്തല്‍.

ഒരു അമേരിക്കന്‍ സ്ഥാനപതിയോടാണ് രാഹുല്‍ ഇത്തരത്തിലൊരു അഭിപ്രായപ്രകടനം നടത്തിയതെന്നാണ് വിക്കിലീക്‌സ് അവകശാപ്പെടുന്നത്.

2009 ജൂലൈയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന വിരുന്നിനിടെയാണു രാഹുല്‍ ഗാന്ധി യുഎസ് അംബാസഡര് തിമോത്തി റോമറോട് ഹൈന്ദവ തീവ്രവാദത്തിലുളള ആശങ്ക പങ്കുവച്ചതെന്നാണു വിക്കിലീക്സ് വെളിപ്പെടുത്തല്‍.

രാജ്യത്ത് വളരെവേഗത്തില്‍ വളര്‍ന്നുവരുന്ന ഹി്ന്ദു തീവ്രാവദസംഘടനകള്‍ മുസ്ലീം മതവുമായി ഇടയുകയും വര്‍ഗീയപ്രശ്‌നങ്ങളും രാഷ്ട്രീയപ്രശ്‌നങ്ങളും ഉണ്ടാക്കുകയാണെന്നാണ് രാഹുല്‍ തിമോത്തിയോട് പറഞ്ഞത്.

പാകിസ്താനില്‍ നിന്നുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ക്കും അല്ലെങ്കില്‍ ഇന്ത്യയിലെ മുസ്ലീം സംഘടനകള്‍ നടത്തുന്ന ഭീകരാക്രമണങ്ങളും രാജ്യത്തിന്റെ വിലിയ ആശങ്കകളായി മാറുകയാണ്. ഇത് നേരിടാന്‍ സ്ഥിരമായ ശ്രദ്ധചെലുത്തേണ്ടിയിരിക്കുന്നു- രാഹുല്‍ പറയുന്നു.

മാത്രമല്ല ഇന്ത്യയിലെ രാഷ്ട്രീയരംഗത്ത് രാഹുല്‍ ഗാന്ധിയെപ്പോലുള്ള യുവാക്കള്‍ വളര്‍ന്നുവരുന്നത് നല്ല ലക്ഷണമാണെന്നും തന്ത്രപരമായ കാര്യങ്ങളിലുള്ള പങ്കാളിത്തത്തിനും അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്ന് തിമോത്തി പറഞ്ഞതായും വിക്കിലീക്‌സ് വെളിപ്പെടുത്തുന്നു.

ഒക്ടോബറില്‍ നടന്ന ഒരു പരിപാടിയ്ക്കിടെ ആര്‍എസ്എസും നിരോധിത ഇസ്ലാം സംഘടനയായ സിമിയും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് രാഹുല്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും രാഹുല്‍ ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം വളരുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ വീണ്ടും രാഹുല്‍ ഗാന്ധിയോട് സമരം പ്രഖ്യാപിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+