എന്‍ഡോസള്‍ഫാന്‍ സ്ഥിതി അതീവ ഗുരുതരം
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ ചികിത്സിക്കാന്‍ സ്‌പെഷലിറ്റി ആശുപത്രികള്‍ വേണമെന്ന് ദേശീയ മനുഷ്യവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെജി ബാലകൃഷ്ണന്‍.
കൂടുതല്‍ ആളുകളിലേക്കു ചികിത്സ എത്തേണ്ടതുണ്ട്. രോഗികള്‍ക്ക് പരിചാരകരായി നില്‍ക്കുന്നവര്‍ നിത്യവൃത്തി ചെയ്യുന്നവരാണ്. അവര്‍ പട്ടിണി കിടക്കുന്നില്ലെന്ന് സര്‍ക്കാര്‍ഉറപ്പുവരുത്തണം. രോഗബാധിതരായ കുട്ടികള്‍ക്ക് പാലിയേറ്റീവ് കെയര്‍ സെന്ററര്‍ തുടങ്ങണം
പരസ്പരം പഴി പറയാതെ ഒത്തൊരുമിച്ചു ദുരിതബാധിതര്‍ക്കു വേണ്ടി സഹകരിക്കണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകളിലെ അവസ്ഥ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. ഇതു കേന്ദ്ര കൃഷി, പരിസ്ഥിതി മന്ത്രാലയങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടു വരും. ദുരിതബാധിതരുടെ പുനരധിവാസത്തിനു വേണ്ട തുക കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.
സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ വേണ്ടത്ര രീതിയില്‍ എല്ലായിടത്തും എത്തുന്നില്ല. സര്‍ക്കാര്‍ ഇതു ഗൌരവമായി കൈകാര്യം ചെയ്യണം. ആവശ്യമെങ്കില്‍ ദേശീയ മനുഷ്യാവകാശ കമീഷന്റെ ഫുള്‍ ബഞ്ച് കാസര്‍കോട് തെളിവെടുപ്പ് നടത്തും. അത്രമാത്രം ഗൗരവമുള്ള വിഷയമാണിത്. ഈ വിഷയത്തില്‍നിന്ന് കമീഷന്‍ പിന്‍മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സന്ദര്‍ശിക്കാന്‍ കാസര്‍കോട്ടെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.












Click it and Unblock the Notifications