കുഞ്ഞനന്തനെ കാണാന്‍ വിഎസ് എത്തി
കണ്ണൂര്‍: ശ്വാസതടസ്സവും ബോധക്ഷയവും മൂലം ആശുപത്രിയല്‍ കഴിയുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ കാണാന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെത്തി. കൊയ്‌ലി ആശുപത്രിയില്‍വച്ച് ഇരുവരും സൗഹൃദം പുതുക്കി.
ശ്വാസതടസ്സവും ബോധക്ഷയവും കാരണമാണ് കുഞ്ഞനന്തന്‍ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞനന്തനൊപ്പം വിഎസ് അഞ്ചുമിനിറ്റോളം ചെലവഴിച്ചു. ഒപ്പും സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ എംഎല്‍എയും മറ്റുചിലരുമുണ്ടായിരുന്നു. ഇതിനിടെ രണ്ടുപേരും പ്രായത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമെല്ലാം തമാശയും പറഞ്ഞു.
കൂടിക്കാഴ്ച കഴിഞ്ഞപ്പോള്‍ എല്ലാംപെട്ടെന്ന് ഭേദമാകുമെന്ന് പറഞ്ഞ് കുഞ്ഞനന്തനെ ആശ്വസിപ്പിച്ച് വിഎസ്. ഇറങ്ങി. വി.എസ്. വന്നതോടെ അസുഖം പകുതിയിലേറെ കുറഞ്ഞെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു.
സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിനെതിരെ എന്നും കലഹിച്ചുകൊണ്ടിരിക്കുന്ന ആളാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. പാര്‍ട്ടിക്കു ബര്‍ലിന്‍ ശത്രുവാണെങ്കിലും അദ്ദേഹവുമായുള്ള വി.എസിന്റെ ബന്ധം ദൃഢമാണെന്നു സന്ദര്‍ശനം തെളിയിച്ചു.
നിലപാടുകളിലും നയങ്ങളിലും യോജിപ്പില്ലാത്തവരുമായി പൊതുവേദികളില്‍പ്പോലും കഴിയുന്നത്ര അകലം പാലിക്കുന്നയാളാണു വി.എസ്. അച്യുതാനന്ദന്‍. കുഞ്ഞനന്തന്‍നായരാകട്ടെ പാര്‍ട്ടിനേതൃത്വവുമായി പരസ്യമായി വിയോജിച്ച് അനഭിമതനായ വ്യക്തിയും.
വി.എസ്. ഉയര്‍ത്തിയ ജനകീയപ്രശ്‌നങ്ങള്‍ പാര്‍ട്ടിനേതൃത്വം അവഗണിച്ചപ്പോഴും ലേഖനങ്ങളിലൂടെയും മറ്റും ബര്‍ലിന്റെ പിന്തുണ ശക്തമായിരുന്നു.












Click it and Unblock the Notifications