കണ്ണീര് തുടയ്ക്കാന്‍ പാക് സവാളയെത്തി

പാക്കിസ്ഥാനില്‍ നിന്നുവരുന്ന സവാള കിലോയ്ക്ക് 20 രൂപ നിരക്കില്‍ വില്‍ക്കാനാകും. രാജ്യത്തു സവാള വില 80 രൂപയിലെത്തിയപ്പോഴാണു പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. ഈ മാസമാദ്യം ഇന്ത്യ പാകിസ്താനിലേക്ക് സവാള കയറ്റി അയച്ചിരുന്നു.
ഓരോ ദിവസവും 50 ട്രക്ക് സവാള ഇറക്കുമതി ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയിലെ സവാളയുടെ ക്ഷാമം ഒരാഴ്ചയ്ക്കുള്ളില്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നു കച്ചവടക്കാര്‍ പറയുന്നു. പാക്കിലെ സിന്ധ് പ്രവിശ്യയില്‍ നിന്നാണ് പ്രധാനമായും സവാളയെത്തുന്നത്.












Click it and Unblock the Notifications