Get Updates
Get notified of breaking news, exclusive insights, and must-see stories!

വികാരവായ്പോടെ മുരളി കെപിസിസിയില്‍

K Muraleedharan
തിരുവനന്തപുരം: മകന്‍ മുരളീധരന്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തുന്നത് കാണാനാവാതെ വിടപറഞ്ഞ കരുണാകരന്റെ ഭൗതികദ്ദേഹവും വഹിച്ചുകൊണ്ട്‌ മുരളീധരന്‍ കെ.പി.സി.സി ആസ്‌ഥാനത്തെത്തി.

താന്‍ മുന്‍കൈയ്യെടുത്ത് നിര്‍മിച്ച പാര്‍ട്ടി ആസ്ഥാനത്ത് പിതാവിന്റെ മൃതദേഹവുമായി എത്തിയപ്പോള്‍ മുരളി വിതുന്പിയിരുന്നു. പാര്‍ട്ടിയില്‍ നിന്നുള്ള സസ്പെന്‍ഷന് ശേഷം ഇതാദ്യമായാണ് മുരളി കെപിസിസി ആസ്ഥാനത്ത് എത്തിയത്. തന്റെ നേതൃത്വത്തില്‍ നിര്‍മിച്ച ഇന്ദിരാഭവന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോലും മുരളിയ്ക്ക് കഴിഞ്ഞിരുന്നില്ല.

കോണ്‍ഗ്രസുമായി കലഹിച്ച്‌ മുരളീധരനോടൊപ്പം ഡി.ഐ.സി രൂപീകരിച്ച കരുണാകരന്‍ വൈകാതെ മാതൃപാര്‍ട്ടിയിലേക്ക്‌ മടങ്ങിപ്പോയെങ്കിലും മകനെ കോണ്‍ഗ്രസില്‍ തിരികെയെടുക്കണമെന്ന ആവശ്യം ആദ്യം അംഗീകരിയ്ക്കാന്‍ കെപിസിസി നേതൃത്വം തയാറായിരുന്നില്ല.

എന്നാല്‍ മുരളീധരന്റെ മടങ്ങിവരവിന്‌ കെ.പി.സി.സി നേതൃത്വം അരസമ്മതം മൂളിയ സാഹചര്യത്തിലായിരുന്നു കരുണാകരന്റെ വിയോഗം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+