പടക്കം പൊട്ടിയപ്പോള്‍ 'പരേത' ഞെട്ടിയുണര്‍ന്നു
വിശാഖപട്ടണം: ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് വിധിയെഴുതിയ സ്ത്രീയ്ക്ക് സംസ്‌കാരച്ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ 'പുനര്‍ജന്മം'.
വ്യാഴാഴ്ച ആന്ധ്രയിലെ അല്ലിപുരത്ത് വ്യാഴാഴ്ചയാണ് സംഭവം നടന്നത്. വരലക്ഷ്മിയെന്ന സ്ത്രീയാണ് ബന്ധുക്കളെ അതിശയിപ്പിച്ചുകൊണ്ട് സംസ്‌കാരത്തിനിടെ ശവമഞ്ചത്തില്‍ എഴുന്നേറ്റിരുന്നത്.
പിന്നീട് വീണ്ടും ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിച്ചു.
മൃതദേഹവും വഹിച്ചുകൊണ്ട് ശ്മശാനത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ ബന്ധുക്കള്‍ ആചാരപ്രകാരം പടക്കം പൊട്ടിച്ചപ്പോഴാണ് സ്ത്രീ ഞെട്ടിയുണര്‍ന്നത്.
ബുധനാഴ്ച വീട്ടുജോലികള്‍ ചെയ്യുന്നതിനിടെ തളര്‍ന്നുവീണപ്പോഴാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ഇവിടെവ്ച്ച് ഇവര്‍ മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയായിരുന്നു.
ആശുപത്രിയില്‍ നിന്നും മരണസര്‍ട്ടിഫിക്കറ്റും നല്‍കിയാണ് മൃതദേഹം വീട്ടിലേയ്ക്ക് തിരിച്ചുകൊണ്ടുപോന്നത്. എന്നാല്‍ ശ്മശാനത്തിലേയ്ക്കുള്ള യാത്രക്കിടെ ഉണര്‍ന്ന ഇവരെ വീണ്ടും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്നീട് ഇവിടെ വച്ച് മരണം സംഭവിക്കുകയും ചെയ്തു. സംഭവത്തില്‍ ഇതേവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications