കല്യാശേരിയില്‍ സിപിഎമ്മുകാരന്‍ കൊല്ലപ്പെട്ടു

കോലത്ത് വയല്‍ പാട്യം വായനശാലക്ക് സമീപത്തെ പുതിയപുരയില്‍ സോമന്റെ മകന്‍ മനോജ് (19) ആണ് മരിച്ചത്. കോലത്തുവയല്‍ മരച്ചാപ്പ സ്വദേശി റിഥിന്‍ (17), വെള്ളാച്ചിറ കാവിലെ രാകേഷ് (22) എന്നിവര്‍ പരിക്കേറ്റ നിലയില്‍ കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയിലാണ്. കോലത്തുവയല്‍ സ്വദേശികളായ ഷിജു, റിജേഷ്, റമിത്ത് എന്നിവര്‍ക്കും പരിക്കുണ്ട്. ഇവരുടെ പരിക്ക് താരതമ്യേന ചെറുതാണ് അതിനാല്‍ ഇവരെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം. ആരോപിയ്ക്കുന്നത്.
സംഭവം നടന്ന സ്ഥലത്തും പരിസരപ്രദേശങ്ങളിലും കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജനുവരി 17 തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്.. കോലത്ത് വയലില്‍ ഒരു കടയുടെ മുന്നില്‍ ഇരുന്ന സി.പി.എം. പ്രവര്‍ത്തകര്‍ക്കു നേരെ ആയിരുന്നു ആക്രമണം നടന്നത്. അക്രമി സംഘം കാറിലാണ് എത്തിയത്.
പരിക്കേറ്റ രാകേഷ് ഒരു മാസം മുമ്പ് രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഇടതു കാലിന് വെട്ടേറ്റ് ചികിത്സ കഴിഞ്ഞ് നാട്ടിലെത്തിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. കീച്ചേരി വയലിലെ കോട്ടം കാവില്‍ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം ഉണ്ടായ സി.പി.എം- ആര്‍.എസ്.എസ്. സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഈ ആക്രമണം എന്ന് കരുതുന്നു.












Click it and Unblock the Notifications