കുഞ്ഞാലിക്കുട്ടിക്ക് പിന്നില്‍ ഉറച്ചുനില്‍ക്കും

ഇത്തരം ആരോപണങ്ങള്‍ മുന്‍പും വന്നിട്ടുണ്ട്. അവയെ പാര്‍ട്ടി വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ നേരിട്ടു. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണവും പാര്‍ട്ടി ഒറ്റക്കെട്ടായി വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ നേരിടുമെന്നും ഇ. അഹമ്മദ് പറഞ്ഞു.
കുഞ്ഞാലിക്കുട്ടിക്കെതിരെയും ജഡ്ജിമാര്‍ക്കെതിരെയും ആരോപണം ഉന്നയിച്ച വാര്‍ത്തയുടെ ഉറവിടം വിശ്വസനീയമല്ല. പല ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിശ്വസിക്കാന്‍ കൊള്ളാത്ത ഒരാളാണ് ഇതിനു പിന്നില്‍. പതിനഞ്ചു വര്‍ഷം മുന്‍പ് വിവാദമായ ഒരു കേസ് ഇടയ്ക്കിടെ ഇങ്ങനെ കുത്തിപ്പൊക്കുന്നതിന് പിന്നില്‍ ചില കുത്സിത ശക്തികളുടെ ഗൂഡാലോചനയാണ്. ഇതിനെ ലീഗ് പ്രവര്‍ത്തകര്‍ സംയമനത്തോടെ നേരിടും. ഏത് അന്വേഷണത്തെ നേരിടാനും ലീഗ് തയ്യാറാണ്.
ആരോപണങ്ങള്‍ മുന്നണിയുടെ കെട്ടുറപ്പ് തകര്‍ക്കാനാണ്. ദുഷ്പ്രചരണങ്ങള്‍കൊണ്ട് തകരുന്ന പാര്‍ട്ടിയല്ല മുസ്ലീം ലീഗ്. കുഞ്ഞാലിക്കുട്ടി റൗഫിന് വഴിവിട്ട സഹായങ്ങള്‍ ചെയ്തിട്ടില്ല. റൗഫ് പോലും സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് സമ്മതിച്ചിട്ടുണ്ട്.
റൗഫ് വഴി പുറത്തുവന്ന ആരോപണങ്ങള്‍ക്ക് വിശ്വാസ്യതയില്ല. താന്‍ ചെയര്‍മാനായിരിക്കുന്ന ചാനലില്‍ വന്ന വാര്‍ത്തയെ ശരിവെക്കുന്നില്ലെന്ന് മുനീറും വ്യക്തമാക്കിയിട്ടുണ്ട്. മുനീറിനെ അവിശ്വസിക്കേണ്ട കാര്യമില്ല.
ചാനല്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങള്‍ വിശ്വസനീയമല്ല. ദൃശ്യങ്ങളും സംഭാഷണങ്ങളും തമ്മില്‍ പൊരുത്തമില്ല. ചിലര്‍ നടത്തിയ ഗൂഡാലോചനയാണ് ഇതിനു പിന്നില്‍. ചാനലില്‍ വന്ന വാര്‍ത്തയുടെ ചുവടുപിടിച്ച് പാര്‍ട്ടിയില്‍ പ്രശ്‌നമുണ്ടാക്കാനാണ് ഇവരുടെ ശ്രമമെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.












Click it and Unblock the Notifications