ഐസ്ക്രീം കേസ്: മൊഴി തിരുത്തിയത് മതംമാറ്റത്തിലൂടെ?
കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ മൊഴി മാറ്റിയ്ക്കാന്‍ സാക്ഷിയായ പെണ്‍കുട്ടിയെ മതംമാറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍. കേസിലെ വിചാരണ ആരംഭിയ്ക്കുന്നതിന് തൊട്ടുമുമ്പാണ് പ്രധാന സാക്ഷിയായിരുന്ന റജൂലയെയാണ് ഹിന്ദുമതത്തില്‍ നിന്നും ഇസ്ലാമിലേക്ക് മതംമാറ്റിയത്.
മതംമാറ്റത്തിന് ശേഷം റജൂലയുടെപേര് റുബീനയെന്നാക്കി മാറ്റിയിരുന്നു. തുടര്‍ന്ന് ബുഹാരിയെന്ന ആളെക്കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ ബന്ധം അധികകാലത്തേക്ക് ഈ ബന്ധം തുടര്‍ന്നില്ല. കേസ് തള്ളിപ്പോയതിന് ശേഷം കുറച്ചുകഴിഞ്ഞ് ഇരുവരും പിരിഞ്ഞു.
ബുഹാരിയുമായുള്ള ബന്ധം തകര്‍ന്നതിന് ശേഷം റജൂല വീണ്ടും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. ഇതിന് ശേഷം ഷൈജുവെന്നയാളെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ റജൂലയ്ക്ക് ഒരു കുഞ്ഞും പിറന്നിരുന്നു.
കേസ് കോടതി തള്ളിയതിന് ശേഷം മുഖ്യസാക്ഷികളായ ബിന്ദു, റജൂല, റോസ്ലിന്‍ എന്നിവരെ നാട്ടില്‍ നിര്‍ത്തുന്നത് അപകടമാണെന്ന് കണ്ട് ഗള്‍ഫിലേക്ക് അയച്ചിരുന്നു. 80 ദിവസം പ്രായമായ കുഞ്ഞിനെ ഇവിടെ നിര്‍ത്തിയാണ് റജൂല അന്ന് ഗള്‍ഫിലേക്ക് പോയത്. പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷമാണ് യുവതികള്‍ ഇവിടെ തിരിച്ചെത്തിയത്. ഇക്കാലത്ത് ഗള്‍ഫില്‍ ഇവരുടെ ചെലവുകള്‍ വഹിച്ചിരുന്നത് കേസില്‍ ഉള്‍പ്പെട്ട പ്രമുഖരാണെന്ന് ആരോപണമുണ്ട്.
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പ്രമുഖ രാഷ്ട്രീയ നേതാവ് പീഡിപ്പിച്ചുവെന്ന് പൊലീസില്‍ മൊഴി നല്‍കിയ മൂന്ന് യുവതികളും കോടതിയിലും ഇത് സത്യാവങ്മൂലമായി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇതെല്ലാം ഇവര്‍ തിരുത്തിപ്പറഞ്ഞതോടെ കേസ് ദുര്‍ബലമാവുകയും ചെയ്തു.












Click it and Unblock the Notifications