Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പിന് മുമ്പെ ഇസ്ലാമിക് ബാങ്ക്

തിരുവനന്തപുരം: ഹൈക്കോടതി വിധി അനുകൂലമായതോടെ ഇസ്ലാമിക ബാങ്കിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈമാസം 28നു മുമ്പ് തുടങ്ങുമെന്നു വ്യവസായമന്ത്രി എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ അത് പദ്ധതിയെ തടസ്സപ്പെടുത്തുമെന്ന ഭയവും സര്‍ക്കാരിനുണ്ട്.

ഈ ആഴ്ചതന്നെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും. തുടര്‍ന്ന് ബാങ്ക് ആസ്ഥാനം എവിടെ ആയിരിക്കണം എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക ബാങ്കിന്റെ പ്രവര്‍ത്തനം ഒരു മതവിഭാഗത്തിന്റേതാണു സംരംഭം എന്ന ധാരണയായിരുന്നു മിക്കവര്‍ക്കും ഉണ്ടായിരുന്നത്. ഇതാണ്് സ്ഥാപനത്തിനെതിരേ എതിര്‍പ്പ് ഉയര്‍ത്തിയതും തെറ്റിദ്ധാരണ പരത്തിയതും. എന്നാല്‍ 10 നിക്ഷേപ പ്രതിനിധികള്‍ അടക്കം 12 പേരുള്ള ഡയറക്ടര്‍ വിവിധ മതവിശ്വാസികളുണ്ട്. സംസ്ഥാനത്തിന്റെ സ്ഥാപനമായ കെഎസ്‌ഐഡിസിക്ക് 11 ശതമാനം ഓഹരി ഉള്ളതിനാല്‍ രണ്ടു ഡയറക്ടര്‍മാര്‍ സ്ഥാപനത്തിന്റെ പ്രതിനിധികളായിരിക്കും.

ഇക്കാര്യത്തില്‍ വന്നിട്ടുള്ള കോടതിവിധി സ്വാഗതം ചെയ്യുന്നതായി പത്രസമ്മേളനത്തില്‍ പങ്കെടുത്ത ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. റിസര്‍വ് ബാങ്കിന്റെയും നിയമങ്ങളും കമ്പനീസ് ആക്ടും പൂര്‍ണമയി പാലിച്ചുകൊണ്ടാണ് ബാങ്ക് പ്രവര്‍ത്തിയ്ക്കുകയെന്ന ഉറപ്പുനല്‍കിയതോടെയാണ് ഹൈക്കോടതി അനുകൂല ഉത്തരവ് നല്‍കിയത്.

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം സ്ഥാപനത്തിന്റെ പ്രവര്‍ത്തനം വളരെ യേറെ ഗുണംചെയ്യും. വിദേശത്തു ള്ള പണം കേരളത്തിലേക്ക് ഒഴു കും. ആദ്യം കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും തുടര്‍ന്ന് മറ്റിടങ്ങളിലേ ക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാനും കഴിയും.

നിക്ഷേപത്തിനു പണം ആവശ്യമുള്ളവര്‍ക്ക് ലാഭവിഹിത കരാറിന്മേല്‍ പണം വായ്പയായി ലഭിക്കും. പലിശ വാങ്ങുന്നത് മുസ്ലീം ജനതയ്ക്ക് നിഷിദ്ധമാണ്. ഈ സാഹചര്യത്തിലാണ് ലാഭവിഹിത കരാറുകളിന്‍മേല്‍ പണം വായ്പയായി നല്‍കുന്ന ഇസ്ലാമിക ബാങ്കുകള്‍ ആരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+