5സ്റ്റാര്‍ പെണ്‍വാണിഭം; അഭിഭാഷകന്‍ പിടിയില്‍
മൂവാറ്റുപുഴ: ഫൈവ് സ്റ്റാര്‍ പെണ്‍വാണിഭം നടത്തിയ അഭിഭാഷകനെയും നിയമ വിദ്യാര്‍ഥിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ ജയറാണി സ്‌കൂളിന് സമീപമുള്ള ഗ്രീന്‍പാര്‍ക്ക് കോളനിയിലെ വീട്ടില്‍ നിന്നാണ് മുട്ടം ബാറിലെ അഭിഭാഷകന്‍ സന്ദീപ് (28), തിരുവനന്തപുരം ലോകോളേജ് വിദ്യാര്‍ത്ഥി ജിത്തു (23) എന്നിവരെ ഞായറാഴ്ച രാത്രി 1.45ഓടെ പൊലീസ് കസ്‌റഡിയിലെടുത്തത്.
നാട്ടുകാര്‍ നല്‍കിയ രഹസ്യവിവരമനുസരിച്ചാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഗ്രീന്‍പാര്‍ക്ക് കോളനിയിലെ വീടിനോട് ചേര്‍ന്ന് കോടികള്‍ ചിലവഴിച്ച് പണികഴിപ്പിച്ച മൂന്ന് നില കെട്ടിടത്തില്‍ അസമയങ്ങൡ ആഡംബര കാറുകളില്‍ പലരും വന്നുപോകുന്നതായും കെട്ടിടം ആര്‍ക്കും വാടകയ്ക്ക് കൊടുത്തിട്ടില്ലെന്നും നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശം പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
കോളേജ് വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ളവര്‍ ഇവരുടെ റാക്കറ്റിലെ കണ്ണികളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇയാളുടെ വലയില്‍പ്പെട്ട മൂവാറ്റുപുഴ സ്വദേശിയായ ഏറ്റുമാനൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം രണ്ട് വര്‍ഷം മുമ്പ് മൊബൈല്‍ കാമറയില്‍ പകര്‍ത്തിയിരുന്നു.
ഇത് അടുത്തയിടെ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
സന്ദീപിന് മയക്കുമരുന്ന് കച്ചവടമുള്ളതായും ആരോപണമുയര്‍ന്നിട്ടുണ്ട്. രാത്രി സമയങ്ങൡ ഇടപാടുകാരെ കാറിലെത്തിച്ചാണ് പെണ്‍വാണിഭം നടത്തിയിരുന്നത്. അഭിഭാഷകനാണെങ്കിലും ഇയാള്‍ പ്രാക്ടീസിനൊന്നും പോകുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്.












Click it and Unblock the Notifications