പ്രതികാരം: സ്ത്രീ 100 പേര്‍ക്ക് എയ്‍ഡ്‍സ് പരത്തി

മുംബൈയിലെ ഗ്രാന്റ് റോഡില്‍ എയ്‍ഡ്‍സ് രോഗികള്‍ക്കായി ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ ഐ എസ് ഗിലാഡ ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
വീട്ടുജോലിക്കാരിയാണ് ഈ ഇരുപത്തിയൊന്‍പതുകാരിയെന്നും രണ്ടുമാസമായി തന്റെ ക്ലിനിക്കില്‍ ചികിത്സയ്ക്കായി ഇവര്‍ എത്തുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
സഹോദരിയാണ് ഈ യുവതിയെ ഡോക്ടറുടെയടുത്ത് ആദ്യം കൊണ്ടുവന്നത്. എയ്‍ഡ്സിന്റെ ലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ച അവസ്ഥയിലാണ് അവര്‍ ത്തിയത്. കൂടെയുണ്ടായിരുന്ന സഹോദരിയും എയ്‍ഡ്‍സ് രോഗിയായിരുന്നു. പിന്നീട് പലവട്ടം ചികിത്സയ്ക്കായി വന്നശേഷം ഡോക്ടറുമായി നല്ല ബന്ധത്തിലായി. തുടര്‍ന്നാണത്രേ അവര്‍ തനിക്ക് എയ്ഡ്‌സ് പടര്‍ന്ന കഥയും രോഗം പലര്‍ക്കും പടര്‍ത്തിയ കഥയും പറഞ്ഞത്.
ഭര്‍ത്താവിന് എയിഡ്‌സ് ആണെന്ന് അറിഞ്ഞപ്പോള്‍ തന്നെ അവര്‍ വിവാഹബന്ധം വേര്‍പെടുത്തി. ഭര്‍ത്താവില്‍ നിന്ന് തനിക്കും എയ്‍ഡ്‍സ് കിട്ടിയിട്ടുണ്ടാകുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. ടെസ്റ്റ് നടത്തിയപ്പോള്‍ അത് തെളിയുകയും ചെയ്തു.
തുടര്‍ന്ന് പുരുഷന്മാരോട് പകയായി. അങ്ങനെയാണ് സുരക്ഷിതമല്ലാത്തെ സെക്‌സിലൂടെ പുരുഷന്മാര്‍ക്ക് എയ്ഡ്‌സ് പകര്‍ത്തുകയെന്ന് തീരുമാനിക്കുകയും നൂറ് പുരുഷന്മാരുമായി മുന്നൂറിലധികം തവണ സെക്‌സിലേര്‍പ്പെട്ടു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇതായിരുന്നു ഈ സ്ത്രീ ചെയ്തിരുന്നത്. ഇപ്പോള്‍ അവശനിലയിലാണ് ഈ സ്ത്രീ. ജോലിക്ക് പോകുന്ന വീട്ടിലെ കുടുംബനാഥന്മാര്‍ അവരുടെ ബന്ധുക്കള്‍ എന്നിവരായിരുന്നു ഇവരുടെ പ്ധാന ഇരകള്‍. ഇക്കൂട്ടത്തില്‍ ചുമട്ടുതൊഴിലാളികളും വിദ്യാര്‍ഥികളും വരെയുണ്ടെന്ന് ഡോക്ടര്‍ പറയുന്നു.
മുംബൈ ജില്ലാ എയ്‍ഡ്‍സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പ്രസിഡന്റ് ഡോക്ടര്‍ എസ്എസ് കുദാല്‍ക്കര്‍ ഈ സ്ത്രീയെ പറ്റി അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സ്ത്രീയുമായി ലൈംഗികബന്ധം പുലര്‍ത്തിയവരെ തെരഞ്ഞുപിടിച്ച് എയിഡ്‌സ് ടെസ്റ്റിന് വിധേയരാക്കുമെന്നും ഡോക്ടര്‍ എസ്എസ് കുദാല്‍ക്കര്‍ വ്യക്തമാക്കി.












Click it and Unblock the Notifications