പെട്രോള്‍ വില ഉടന്‍ കൂട്ടില്ല
ദില്ലി: പെട്രോള്‍ വില്‍പ്പനയിലൂടെ ലിറ്ററിനു 3 രൂപ വരുമാന നഷ്ടമുണ്ടാകുന്നുണ്ടെങ്കിലും ഉടനടി വില വര്‍ധിപ്പിക്കില്ലെന്ന് പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍.
വില വര്‍ധന സംബന്ധിച്ച തീരുമാനം ഉചിതമായ അവസരത്തിലുണ്ടാകുമെന്നും കമ്പനി വ്യക്തമാക്കി. കമ്പനി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില 110 ഡോളറിലധികമാണ്. എപ്പോഴാണു വില വര്‍ധിപ്പിക്കുക എന്നു പറയാനാകില്ലെന്ന് ഐഒസി ഡയറക്റ്റര്‍ എസ്.വി. നരസിംഹന്‍ പറഞ്ഞു.
കഴിഞ്ഞ ജനുവരിയില്‍ പെട്രോളിയം കമ്പനികള്‍ പെട്രോള്‍ വില ലിറ്ററിന് 2.50 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന് ശേഷം വില വര്‍ദ്ധിച്ചിട്ടില്ല. ഡീസല്‍ വില്‍പ്പനയിലൂടെ ലിറ്ററിനു 12.56 രൂപയും എല്‍പിജി സിലിണ്ടറിന് 297.80 രൂപയും നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് ഐഒസിയുടെ വാദം.
അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് വില വര്‍ദ്ധനവ് മാറ്റിവെച്ചതെന്ന് സൂചനകളുണ്ട്. കഴിഞ്ഞ ജൂണില്‍ പെട്രോള്‍ വില നിയന്ത്രണം കമ്പനികള്‍ക്ക് കൈമാറിയെങ്കിലും പരോക്ഷ നിയന്ത്രണം ഇപ്പോഴും സര്‍ക്കാരിന്റെ പക്കല്‍ തന്നെയാണ്.












Click it and Unblock the Notifications