പാകിസ്താനില്‍ ക്രിസ്ത്യന്‍ മന്ത്രിയെ കൊലപ്പെടുത്തി

താമസസ്ഥലത്തുനിന്നും ഇസ്‌ളാമാബാദിലേക്കുള്ള യാത്രാമദ്ധ്യേയാണ് അദ്ദേഹത്തിന്റെ കാറിനു നേരെ ആക്രമണം നടന്നത്. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്.
ഗുരുതരമായ മുറിവുകളോടെ ഭട്ടിയെ ഷിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭട്ടിയെ വെടിവച്ച അജ്ഞാതര്‍ അവര്‍ വന്ന വാഹനത്തില്‍ കയറി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം സ്വരമുയര്‍ത്തിയിരുന്ന ഭട്ടി, പാകിസ്ഥാനിലെ ഏക ക്രിസ്ത്യന്‍ മന്ത്രിയാണ്.
ഇസ്‌ളാം മത നിന്ദയ്ക്ക് വധശിക്ഷ നല്‍കുന്ന നിയമവ്യവസ്ഥ മാറ്റണമെന്ന് ഷാബാസ് ഭാട്ടി ആവശ്യപ്പെട്ടിരുന്നു. അത് മതതീവ്രവാദികളെ പ്രകോപിച്ചിരിക്കാമെന്നും ഇവര്‍തന്നെയായിരക്കും കൊലപാതകത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മതനിന്ദാ നിയമത്തെ എതിര്‍ക്കുന്നവര്‍ക്കെല്ലാം ഈ ഗതി എന്ന് എഴുതിയ ലഘുലേഖകള്‍ അക്രമികള്‍ ഭാട്ടിയെ വധിച്ച സ്ഥലത്തിനടുത്തായി അവിടവടെ വിതറിയിട്ടുണ്ട്.
മുമ്പ് പഞ്ചാബ് പ്രവിശ്യാ ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെ അംഗരക്ഷകരില്‍ ഒരാള്‍ കൊലപ്പെടുത്തിയിരുന്നു. ഇതും മതനിന്ദാ നിയമവുമായി ബന്ധപ്പെട്ടായിരുന്നു. മതനിന്ദാ നിയമത്തെ എതിര്‍ക്കുന്നവരോട് തനിയ്ക്ക് വിരോധമാണെന്നാണ് അക്രമി അന്ന് വിളിച്ചു പറഞ്ഞത്.












Click it and Unblock the Notifications