Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാനാര്‍ത്ഥികള്‍ക്ക് പുതുമവേണം: ആന്റണി

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയ്ക്കു പുതുമ വേണമെന്നു തിരഞ്ഞെടുപ്പു സമിതി യോഗത്തില്‍ പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിയുടെ ആഹ്വാനം. ഘടകകക്ഷികളെ കൂടെനിര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിയണമെന്നും ആന്റണി അഭിപ്രായപ്പെട്ടു.

സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ കാര്യമായി ശ്രദ്ധിക്കണം. പുതുമ തോന്നിക്കുന്നതായിരിക്കണം പട്ടിക. അവസരങ്ങള്‍ ലഭിക്കാത്തവര്‍ക്ക് അതു നല്‍കണം. യുഡിഎഫിനെ നയിക്കുന്നതു കോണ്‍ഗ്രസാണ്. അതുകൊണ്ടുതന്നെ മറ്റു കക്ഷികളെ പിണക്കാതെ ഒപ്പംനിര്‍ത്താന്‍ ശ്രമിക്കണം. തര്‍ക്കങ്ങളുണ്ടെന്നു കരുതി അതു വഴിയിലേക്കു പോകരുത്- ആന്റണി പറഞ്ഞു.

ഒട്ടേറെ തവണ മല്‍സരിക്കാന്‍ അവസരം കിട്ടിയവര്‍ മാറിനില്‍ക്കണ മെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന പ്രഖ്യാപിച്ച വിഎം സുധീരന്‍ കളങ്കിതരായവരെ മാറ്റിനിര്‍ത്തണമെന്നും യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടു.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുവജനങ്ങള്‍ക്കു നല്ല പ്രാതിനിധ്യം നല്‍കിയതിന്റെ ഫലം ജനവിധിയിലും പ്രതിഫലിച്ചുവെന്നു യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. യുവാക്കള്‍ക്കു പ്രാതിനിധ്യം കിട്ടിയാല്‍ അതേ ഫലം നിയമസഭാ തിരഞ്ഞെടുപ്പിലുമുണ്ടാകും. മുതിര്‍ന്ന നേതാക്കള്‍ പൂര്‍ണമായും മാറിനില്‍ക്കണമെന്ന അര്‍ഥത്തില്‍ അല്ല ഇതെന്നും വിഷ്ണുനാഥ് പറഞ്ഞു.

താന്‍ പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസിലുണ്ടായിരുന്ന അര്‍ഹരായ പലര്‍ക്കും ഇനിയും പരിഗണന കിട്ടിയിട്ടില്ലെന്നു കേന്ദ്ര സഹമന്ത്രി കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. സാമൂഹിക സന്തുലിതത്വം പാലിച്ചേതീരൂവെന്നാണ് ആര്യാടന്‍ മുഹമ്മദും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അഭിപ്രായപ്പെട്ടത്.

എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി, സെക്രട്ടറി സഞ്ജയ് നിരുപം, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി തുടങ്ങിയ കമ്മിറ്റിയിലെ 35 അംഗങ്ങളും സന്നിഹിതരായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+