പാര്‍ട്ടി സീറ്റ് നിഷേധിച്ചിട്ടില്ല: വിഎസ്

തന്റെ ചുറുചുറുക്കിനെക്കുറിച്ചുള്ള ചോദ്യത്തിന്ന് കള്ളുകുടിയും പെണ്ണുപിടിയൊന്നുമില്ലെന്നുള്ള മുനവെച്ചുള്ള മറുപടിയാണ് വിഎസ് നല്‍കിയത്. ആത്മവിശ്വാസമാണ് തന്നെ മുന്നോട്ട് നയിക്കുന്നത്. തിരഞ്ഞെടുപ്പിനെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും മലന്പുഴയില്‍ നിന്ന് ഇത്തവണ മത്സരിയ്ക്കുന്ന 87കാരനായ മുതിര്‍ന്ന സിപിഎം നേതാവ് പറഞ്ഞു.
തന്റെ സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി പ്രകടനം നടത്തിയവര്‍ പാര്‍ട്ടിക്കാരാണോ അല്ലയോ എന്നറിയില്ലെന്ന് പറഞ്ഞ വി എസ് പ്രകടനങ്ങളില്‍ ജനങ്ങളുടെ രോഷമാണ് പ്രകടനങ്ങളില്‍ വ്യക്തമായതെന്ന് സൂചിപ്പിച്ചു. തനിക്ക് സ്ഥാനാര്‍ഥിത്വം നിഷേധിച്ചെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പാര്‍ട്ടി ചാനലായ പീപ്പിളിന് നല്‍കിയ അഭിമുഖത്തില്‍ സ്ഥാനാര്‍ഥിയാകേണ്ടെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ലെന്ന് വിഎസിന്റെ നിലപാട്.
പി ശശി വിഷയം കേന്ദ്രകമ്മിറ്റിയുടെ പരിഗണനയിലാണെന്ന് പറഞ്ഞ വി എസ് ലൈംഗിക അരാജകത്വമുള്ളവരെ പാര്‍ട്ടി വെച്ചു പൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി. ശശിയെ ബ്രാഞ്ച് കമ്മിറ്റിയാക്കി തരംതാഴ്ത്തിയിരിക്കുകയാണ്. കൂടുതല്‍ നടപടികള്‍ കേന്ദ്ര കമ്മിറ്റി തീരുമാനിയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വി എസിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയായിരുന്നെന്ന് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications