വിഎസ് വിവാദം മാധ്യമങ്ങള്‍ക്കെതിരെ പിണറായി

പെയ്ഡ് ന്യൂസിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് പിണറായി നടത്തിയത്. മാധ്യമങ്ങള്‍ പൂര്‍ണമായി ഒരു വിഭാഗത്തിനെതിരാകുകയും ആ വിഭാഗത്തെ അമര്‍ച്ച ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്ന പ്രവണതയുമാണുള്ളത്. എന്നല്‍ പൊയ്മറകള്‍ കൊണ്ട് തകര്‍ന്നു പോകുന്ന പാര്‍ട്ടിയല്ല സിപിഎം. കഴിഞ്ഞ ദിവസം കേരളത്തിലുണ്ടായ വിഎസിന്റെ സ്ഥാനാര്‍ഥിത്വത്തെ പരാമര്‍ശിച്ചായിരുന്നു പിണറായിയുടെ വിമര്‍ശനം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി മാധ്യമങ്ങള്‍ നിലകൊണ്ടത് പെയ്ഡ് ന്യൂസിന്റെ ഉദാഹരണമാണ്. നേരത്തെയും തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കാശുകൊടുത്ത് സ്വാധീനിച്ചിരുന്ന മാധ്യമങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ അതൊരു ഗൗരവമായി കണ്ടില്ല. പിന്നീടും പല ഘട്ടങ്ങളിലായി ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
ചില പ്രത്യേക ഘട്ടത്തില്‍ ചില കേന്ദ്രങ്ങള്‍ വാര്‍ത്തകള്‍ പടച്ചുവിടാന്‍ വേണ്ടി കാശ് വിതരണം ചെയ്യുകയാണെന്നും പലപ്പോഴും ഇതിന് ഇരയാകുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്നും പിണറായി ചൂണ്ടിക്കാട്ടി. ചെറുപ്പക്കാരെ അരാഷ്ട്രീയത്തിലേക്ക് തിരിച്ചുവിടാനുള്ള ശ്രമമാണിത്.
അഭിമാനത്തോടെയാണ് ജനങ്ങളുടെ മുന്നില്‍ എല്‍ഡിഎഫ് നില്‍ക്കുന്നത്. 2006 ല്‍ അധികാരത്തിലെത്തുമ്പോള്‍ വാഗ്ദാനം ചെയ്തതിലും അധികം കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. കേരളത്തിലെ ഏതെങ്കിലുമൊരു വീട്ടില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റേതായി എന്തെങ്കിലുമൊന്ന് ഉണ്ടാകുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications