11കാരിക്ക് പീഡനം;സര്‍ക്കാര്‍ ജീവനക്കാര്‍ പിടിയില്‍
ചെറുതോണി: പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റുചെയ്തു.
പൈനാവ് പിഡബ്ല്യുഡി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആലപ്പുഴ നീലംപേരൂര്‍ സ്വദേശി മുടിയില്‍ വിശ്വനാഥന്‍(49), കൊല്ലം മാര്‍ത്താണ്ഡം ഏഴംകുളം സ്വദേശി അച്ചായന്‍ എന്നുവിളിക്കുന്ന പടിഞ്ഞാറ്റിന്‍കര പുത്തന്‍വീട്ടില്‍ അലക്‌സാണ്ടര്‍(52) എന്നിവരെയാണ് ഇടുക്കി പൊലീസ് അറസ്റ്റു ചെയ്തത്.
പെണ്‍കുട്ടിയുടെ പിതാവുമായി സൗഹൃദത്തിലായ വിശ്വനാഥന്‍ അവരുടെ വീട്ടില്‍ പതിവു സന്ദശകനായിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് ഇടുക്കി കളക്ടറേറ്റിലെ ജീവനക്കാരിയാണ്. അടുത്തടുത്ത ക്വാര്‍ട്ടേഴ്‌സുകളിലാണ് ഇരുകൂട്ടരും താമസിച്ചിരുന്നത്. 2010 ജൂണ്‍ ആദ്യ ആഴ്ച വയറുവേദനയെത്തുടര്‍ന്നു സ്‌കൂളില്‍ പോകാതിരുന്നദിവസം പ്രതിയായ വിശ്വനാഥന്‍ പെണ്‍കുട്ടിയെ ക്വാര്‍ട്ടേഴ്‌സില്‍ കൂട്ടിക്കൊണ്ടുപോയി നീലച്ചിത്രം കാണിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സുഹൃത്തായ അലക്‌സാണ്ടറും പീഡിപ്പിച്ചു.
പീഡനം തുടര്‍ന്നപ്പോള്‍ പെണ്‍കുട്ടി മൂന്ന് മാസം മുമ്പ് ക്ലാസ്ടീച്ചറോട് വിവരം പറഞ്ഞു. ഇതനുസരിച്ച് രക്ഷാകര്‍ത്താക്കളെ വിളിച്ച് വിവരം അറിയിച്ചതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഇവരുടെ പിതാവും പെണ്‍കുട്ടിയുംകൂടി വ്യാഴാഴ്ച ഇടുക്കി സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
പെണ്‍കുട്ടി പീഡനത്തിനിരയായതായി ജില്ലാ ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ വ്യക്തമായി. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications