ശശിയ്‌ക്കെതിരെയുള്ളത് ലൈംഗികപീഡന പരാതി: കാരാട്ട്

വെള്ളിയാഴ്ച എറണാകുളം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ്സ് പരിപാടിയ്ക്കിടെ, ഒരു ചോദ്യത്തിന് മറുപടിയായാണ് ശശിക്ക് എതിരെയുള്ളത് ലൈംഗിക പീഡനം സംബന്ധിച്ച പരാതിയാണെന്ന് കാരാട്ട് സൂചിപ്പിച്ചത്.
ശശിയെക്കുറിച്ചുള്ള പരാതികളുടെ കാര്യത്തില്‍ പാര്‍ട്ടി രഹസ്യാത്മക സ്വഭാവം പുലര്‍ത്തുന്നത് എന്തുകൊണ്ടാണെന്നായിരുന്നു ചോദ്യം.
ശശിക്ക് എതിരെയുള്ള പരാതിയെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ലൈംഗിക പീഡനം സംബന്ധിച്ച പരാതികള്‍ ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്. ഇതിനെതിരെയുള്ള നടപടികള്‍ക്കായി പാര്‍ട്ടിക്ക് ഒരു സംവിധാനമുണ്ട്. അതനുസരിച്ച് തന്നെ നടപടിയുണ്ടാകും- അദ്ദേഹം വ്യക്തമാക്കി.
ഇതാദ്യമാണ് പാര്‍ട്ടി നേതൃത്വം ശശിയ്‌ക്കെതിരെയുള്ള പരാതി ലൈംഗികപീഡനം സംബന്ധിച്ചതാണെന്ന കാര്യം സമ്മതിക്കുന്നത്. പരാതിയെക്കുറിച്ച് കൃത്യമായി അന്വേഷിച്ച ശേഷമായിരിക്കും നടപടിയുണ്ടാവുക. സംസ്ഥാന കമ്മിറ്റി ഈ പരാതിയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് ആയതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാനായില്ല. പരാതിയെക്കുറിച്ച് അന്വഷിക്കുന്നതിനൊപ്പം പരാതി നല്‍കിയയാളുടെ ഉദ്ദേശ്യത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നും കാരാട്ട് വ്യക്തമാക്കി.
തെരഞ്ഞെടുപ്പിനു ശേഷമേ മുഖ്യമന്ത്രിയെ തീരുമാനിക്കവെന്ന് കാരാട്ട് ആവര്‍ത്തിച്ചു. വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന ഇടതുപക്ഷം ഭരണം നിലനിര്‍ത്തുമെന്നും കാരാട്ട് പറഞ്ഞു.












Click it and Unblock the Notifications