Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗികപീഡനം: പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

തിരൂര്‍: മുപ്പതോളം വിദ്യാര്‍ഥികളെ ലൈംഗികമായും മാനസികമായും ചൂഷണംചെയ്ത പ്രധാനാധ്യാപകനെ പോലീസ് അറസ്റ്റുചെയ്തു.

മലപ്പുറം ജില്ലയിലെ ബി.പി. അങ്ങാടി കോട്ടത്തറ ജി.എം.യു.പി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ അത്താണിപ്പടി പണ്ടാരവളപ്പില്‍ സൈതലവി (48)യെയാണ് തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇയാള്‍ ചൂഷണത്തിനിരയാക്കിയതായി പോലീസ് പറഞ്ഞു. രണ്ട് കുട്ടികളുടെ രക്ഷിതാക്കള്‍ തിരൂര്‍ പോലീസിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കഴിഞ്ഞ ആറുമാസത്തിനിടെയാണ് ഇത്രയുംപേര്‍ ഇയാളുടെ ചൂഷണത്തിനിരയായതെന്നാണ് കരുതുന്നത്. വിദ്യാര്‍ഥികളെ ശാരീരികമായും മാനസികമായും പ്രധാനാധ്യാപകന്‍ ചൂഷണം ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് ഡിഐജി ശ്രീജിത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സംഭവത്തില്‍ സ്‌കൂളിലെ മറ്റ് അധ്യാപകഅനധ്യാപക ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില സൂചനകള്‍ ലഭിച്ചതായും ഡിഐജി വ്യക്തമാക്കി.

വിദ്യാര്‍ഥികള്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന സൂചനകളെത്തുടര്‍ന്ന് കേരള മഹിളാസമഖ്യയുടെ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി മൊഴിയെടുത്തിരുന്നു. സമഖ്യയുടെ സംസ്ഥാന പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ. സീമാഭാസ്‌കരന്‍, ജില്ലാ കോഓര്‍ഡിനേറ്റര്‍ റജുലാ ദാസ് എന്നിവരാണ് വിദ്യാര്‍ഥികളുടെ മൊഴിയെടുക്കാനെത്തിയിരുന്നത്.

മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+