ബാങ്കില്‍ നിന്നും ഒരുലക്ഷത്തിലേറെ എടുക്കരുത്
ചെന്നൈ: ബാങ്കുകളില്‍ നിന്ന് ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുന്നതിനു തിരഞ്ഞെടുപ്പു കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തി.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കള്ളപ്പണമൊഴുക്കു തടയാനാണു കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, പഞ്ചിമബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള പണം പിന്‍വലിക്കലുകള്‍ നിരീക്ഷണവിധേയമായരിക്കുമെന്ന് തിരഞ്ഞെടു്പപ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
വ്യക്തവും വിശ്വസനീയവുമായ രേഖകളുടെ അടിസ്ഥാനത്തിലല്ലാതെ ഇതില്‍ കൂടുതല്‍ നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കരുതെന്നു സംസ്ഥാനത്തെ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയതായി തമിഴ്നാട്ടിലെ മുഖ്യ തിരഞ്ഞൈടുപ്പ് ഓഫിസര്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞു.
വ്യക്തിഗത അക്കൗണ്ടുകള്‍ക്ക് മാത്രമല്ല എന്‍ജിഒ പോലുള്ള സ്ഥാപനങ്ങളുടെ അക്കൗണ്ടുകളുടെ കാര്യത്തിലും ഇക്കാര്യം ബാധകമാണെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
ഒരു ലക്ഷത്തിലേറെ പിന്‍വലിക്കുന്ന നിക്ഷേപകരുടെ വിവരങ്ങള്‍ ജില്ലാ കലക്ടര്‍മാരെ അറിയിക്കണമെന്നു നേരത്തെ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. അനധികൃത പണക്കടത്തു തടയാനുള്ള വാഹന പരിശോധനയിലൂടെ ഇതിനകം സംസ്ഥാനത്ത് 25 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്നു ഇതില്‍ അഞ്ചു കോടി രൂപ തിരിച്ചു നല്‍കി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ ഫലം പുറത്തുവരുന്നതുവരെ പ്രതിദിനം നടത്തുന്ന ഇടപാടുകളുടെ രേഖകള്‍ എല്ലാ ബാങ്കുകളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ, റിട്ടേണിങ് ഓഫീസര്‍ക്കോ അയയ്ക്കണമെന്ന് നേരത്തേതന്നെ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.












Click it and Unblock the Notifications