കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുസര്‍ക്കാര്‍ വികസനത്തിനെതിര്: സോണിയ

  • By Lakshmi
Google Oneindia Malayalam News

Sonia
ഹരിപ്പാട്: ഇടതുസര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചുകൊണ്ട് കേരളത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ഹരിപ്പാട്ടെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണവേദിയിലാണ് സോണിയ ആദ്യമെത്തിയത്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സുനാമി ഫണ്ടും കുട്ടനാട് പാക്കേജും സംസ്ഥാനം വേണ്ടപോലെ ഉപയോഗിച്ചില്ലെന്ന് സോണിയ കുറ്റപ്പെടുത്തി.

സുനാമി ഫണ്ട് കേരളം പാഴക്കി, സുനാമി ബാധിതരെ അവഗണിച്ചു. കേരളത്തെ പിന്നോട്ട് വലിക്കുന്ന വികലന നയമാണ് സിപിഎമ്മിനുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി കര്‍ഷകര്‍ അടക്കമുള്ളവര്‍ വന്‍ ദുരിതത്തിലാണ്, ഇടതു സര്‍ക്കാര്‍ മാഫിയകളുടെ സര്‍ക്കാരായി മാറിയിരിക്കുകയാണ്- സോണിയാ ഗാന്ധി വിമര്‍ശിച്ചു.

രാജ്യത്തിന്റെ വികസനത്തിന് വേഗതകൂട്ടിയത് യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക നയമാണ്. സമസ്ത മേഖലയിലുള്ളവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നു. കേന്ദ്രം കൊണ്ടുവരുന്ന വികസനങ്ങള്‍ തള്ളിപ്പറയുന്നവരാണ് സിപിഎം. ട്രാക്ടറും കമ്പ്യൂട്ടറും തള്ളിപ്പറഞ്ഞത് ഇവരുടെ വികസന വിരുദ്ധ നയത്തിന്റെ ഭാഗമാണ്. സംസ്ഥാനത്ത് യുഡിഎഫ് നേതൃത്വത്തില്‍ പുതിയ വികസന സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടത് അനിവാര്യമാണ്- അവര്‍ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ കൊച്ചിയില്‍ നിന്നും കായംകുളം വഴി ഹരിപ്പാട് എത്തിയ കോണ്‍ഗ്രസ് അധ്യക്ഷ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രിമാരായ ഏ.കെ ആന്റണി, വയലാര്‍ രവി, കെ.സി വേണുഗോപാല്‍, കെ.പി.സി.സി ആക്ടറിംഗ് പ്രസിഡന്റ് തലേക്കുന്നേല്‍ ബഷീര്‍ തുടങ്ങിയവര്‍ക്കു മാത്രമാണ് വേദിയില്‍ ഇടം നല്‍കിയത്.

English summary
UPA Chair Person Sonia Gandhi begins her election capaign in Kerala. She criticised LDF Government over their anti-development stand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X