പ്രചാരണത്തിന് കൊഴുപ്പേകാന്‍ സോണിയ

ബുധനാഴ്ച രാവിലെ 9.30ന് നാവിക വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഹരിപ്പാട്ടേക്ക് തിരിക്കും. 10.30ന് എന്‍.ടി.പി.സി ഗ്രൌണ്ടില്‍ പ്രസംഗിക്കും. കേന്ദ്രമന്ത്രി വയലാര്‍ രവി പ്രസംഗം തര്‍ജമചെയ്യും. നേരത്തേ സോണിയയുടെ പരിപാടി പത്തിനാണ് നിശ്ചയിച്ചിരുന്നത്.
വയലാര്‍ രവിക്കു പുറമേ കേന്ദ്രമന്ത്രിമാരായ എ. കെ. ആന്റണി, കെ. സി. വേണുഗോപാല്‍, ഡിസിസി ആക്ടിങ് പ്രസിഡന്റ് കോശി എം. കോശി, ബി. ബാബുപ്രസാദ് എംഎല്‍എ എന്നിവര്‍ മാത്രമേ വേദിയിലുണ്ടാകൂ. 11.45നു സോണിയ വേദിവിടും. ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ സമ്മേളനസ്ഥലത്ത് ഉണ്ടാകുമെങ്കിലും ഇവര്‍ വേദിയിലെത്തുകയില്ല. ചെലവ് സ്ഥാനാര്‍ഥിയുടെ പേരില്‍ ഉള്‍പ്പെടുത്താമെന്നതിനാലാണിത്.
കോപ്ടറില്‍ തൃശൂര്‍ക്കു പോകുന്ന സോണിയ കുട്ടനെല്ലൂര്‍ ഹെലിപ്പാഡില്‍ ഇറങ്ങും. 11.30 നു നെഹ്‌റു മണ്ഡപത്തില്‍ പ്രസംഗിക്കും. പിന്നീടു കോഴിക്കോടിനു പോകുന്ന സോണിയ 2.30 നു കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ പ്രസംഗിക്കും. വൈകിട്ടു ദില്ലിയ്ക്ക് മടങ്ങും.


Click it and Unblock the Notifications