ഭാര്യയെ കൊന്ന് ജഡം വെബ് കാമിലൂടെ കാണിച്ചു
മാഡ്രിഡ്: ഗര്‍ഭിണിയായ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന ഭര്‍ത്താവ് അവരുടെ മൃതദേഹം വെബ് ക്യാമറിയിലൂടെ പിതാവിനെ കാണിച്ചു. മാഡ്രിഡിലെ ട്രോജന്‍ ഡി അര്‍ഡൊസിലാണ് സംഭവം നടന്നത്. ഇയാളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
കൊലനടത്തിയശേഷം റുമേനിയയിലുള്ള പിതാവിനെയാണ് ഇയാള്‍ ക്യാമറയിലൂടെ മൃതദേഹം കാണിച്ചത്. പിതാവ് തന്നെയാണ് മകന്റെ ക്രൂരതയെക്കുറിച്ച് പൊലീസില്‍ അറിയിച്ചതും.
ഗര്‍ഭസ്ഥ ശിശുവിന്റെ പിതാവ് മറ്റൊരാളാണെന്നും ബന്ധം വേര്‍പെടുത്താന്‍ പോവുകയാണെന്നും ഭാര്യ പറഞ്ഞതാണ് യുവാവിനെ പ്രകോപിതനാക്കിയതെന്ന് മാഡ്രിഡ് പൊലീസ് പറയുന്നു. റൊമേനിയന്‍ പൊലീസില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാഡ്രിഡ് പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്.
ഭാര്യയെ കൊന്നയുടന്‍ ഇന്റര്‍നെറ്റിലൂടെ പിതാവിനെ ബന്ധപ്പെട്ട ഇയാള്‍ വെബ് ക്യാമറ ഉപയോഗിച്ച് മൃതശരീരം പിതാവിന് കാണിച്ചുകൊടുക്കുകയായിരുന്നു. ഭാര്യയുടെ 13 വയസ്സുകാരിയായ അനിയത്തി വീട്ടിലെത്തുമ്പോള്‍ അവളെയും കൊല ചെയ്യുമെന്നും ഇയാള്‍ പിതാവിനോട് പറഞ്ഞിരുന്നു. ഇതറിഞ്ഞ പിതാവ് ഉടന്‍ തന്നെ റുമേനിയന്‍ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു.
റുമേനിയന്‍ പൊലീസില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ച ഉടന്‍ മാഡ്രിഡ് പൊലീസ് മാഡ്രിഡിലുള്ള ദമ്പതികളുടെ താമസ സ്ഥലത്ത് എത്തി. ഈ സമയം കൊലചെയ്യപ്പെട്ട യുവതിയുടെ സഹോദരി വീട്ടില്‍ മടങ്ങിയെത്തിയിരുന്നു. പൊലീസിന്റെ ഇടപെടല്‍ കാരണം പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടമായില്ല.












Click it and Unblock the Notifications