വിഎസിനെയും രാഹുലിനെയും അമുല്‍ മോഡലുകളാക്കി

ഇപ്പോഴിതാ ഈ അവസരം മുതലാക്കാന്‍ അമുല്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. അമുല്‍ ബേബി പ്രയോഗം നടത്തിയ വിഎസിനെയും അതിന ഇരയായ രാഹുലിനെയും അമുല്‍ തങ്ങളുടെ പരസ്യത്തിനായി ഉപയോഗിച്ചിരിക്കുകയാണ്. അമുല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍്മമാതാക്കളായ ഗുജറാത്ത് സഹകരണ ക്ഷീരവിപണന ഫെഡറേഷനാണ് വിഎസിനെയും രാഹുലിനെയും പരസ്യ മോഡലുകളാക്കിയത്.
സാമൂഹികരാഷ്ട്രീയവിഷയങ്ങള്‍ പരസ്യത്തിന് ഉപയോഗിക്കുന്നതിലൂടെ അമുല്‍ ഇതിനകം പലവട്ടം വാര്‍ത്തയില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോള്‍ അമുല്‍ സ്വന്തം പേരുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദവും കൈയോടെ പരസ്യമാക്കുകയായിരുന്നു.
'രണ്ടുപേരും അമുല്‍ ബേബികള്‍തന്നെ' എന്ന പരസ്യവാചകത്തിനൊപ്പം വി.എസ്. അച്യുതാനന്ദന്റേതിനും രാഹുല്‍ ഗാന്ധിയുടേതിനും സമാനമായ ചിത്രങ്ങളാണ് കൊടുത്തിരിക്കുന്നത്. ഒപ്പം രാഹുലിന്റെ മടിയില്‍ പുള്ളിയുടുപ്പുമായി അമുല്‍ ബേബിയുമുണ്ട്.
'യുവാക്കള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ അമുല്‍ പ്രിയം' എന്നും പരസ്യത്തില്‍ ചേര്‍ത്തിട്ടുണ്ട്. പരസ്യത്തില്‍ വിവരണമൊന്നുമില്ലെങ്കിലും അമുലിന്റെ വെബ്‌സൈറ്റില്‍, 'തനിക്കെതിരായ വിമര്‍ശനത്തിനു തിരിച്ചടിയായി, മുതിര്‍ന്ന ഒരു രാഷ്ട്രീയനേതാവ് യുവനേതാവിനെ അമുല്‍ ബേബി എന്നു വിളിച്ചിരിക്കുന്നു' എന്നു വിവരിച്ചിട്ടുണ്ട്.












Click it and Unblock the Notifications