കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യം തേടി മദനി സുപ്രീം കോടതിയില്‍

  • By Lakshmi
Google Oneindia Malayalam News

Madani
ദില്ലി: ബാംഗൂര്‍ സ്‌ഫോടന പരമ്പരക്കേസിലെ 31ാം പ്രതിയായി ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയുടെ സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.

അപേക്ഷ കോടതി ഏപ്രില്‍ 21നു പരിഗണിക്കും. ജഡ്ജിമാരായ മാര്‍ക്കണ്ഡേയ കട്ജു, ജ്ഞാന്‍ സുധ മിശ്ര എന്നിവരുടെ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. നേരത്തേ മദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു.

ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും വിദഗ്ധ ചികിത്സ ആവശ്യമെന്ന്് കാണിച്ചാണ് മദനി ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. പ്രമേഹം കൂടിയതിനാല്‍ മദനയുടെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജയിലില്‍ മദനികടുത്ത മനുഷ്യാവകാശലംഘനമാണ് നേരിടുന്നതെന്ന് പിഡിപി നേതാക്കള്‍ നേരത്തേ ആരോപിക്കുകയും ചെയ്തിരുന്നു.

ബാംഗ്‌ളൂരില്‍ 2008 ജൂലൈ 25നുണ്ടായ സ്‌ഫോടനത്തിനു ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന മഅദനിയെ 2010 ഓഗസ്റ്റ് 17നാണു കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്തത്. മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പായിരുന്നു അറസ്റ്റ്.

അറസ്റ്റു നടന്നതിനാല്‍ മുന്‍കൂര്‍ അപേക്ഷ കാലഹരണപ്പെട്ടെന്നാണ് അന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ടി.എസ്. താക്കൂര്‍ എന്നിവര്‍ വിധിച്ചിരുന്നത്.

English summary
PDP leader and an accused in the 2008 Bengaluru serial blasts case, Abdul Nasser Madani moved the Supreme Court seeking bail. Court wil consider his plea on 21st april.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X