കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ളയ്ക്ക് ജയില്‍ അധികൃതരുടെ നോട്ടീസ്

  • By Ajith Babu
Google Oneindia Malayalam News

Balakrishna Pillai
തിരുവനന്തപുരം:പരോളിലിറങ്ങിയ കേരള കോണ്‍ഗ്രസ്ഫബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചതായി കാട്ടി ജയില്‍ എ.ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് നോട്ടീസ് നല്‍കി. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചത് പരോള്‍ വ്യവസ്ഥകളുടെ ലംഘനമാണെന്നും ഇത് ആവര്‍ത്തിച്ചാല്‍ പരോള്‍ റദ്ദാക്കുമെന്നും നോട്ടീസില്‍ പറയുന്നു. എന്നാല്‍ താന്‍ പത്രസമ്മേളനമൊന്നും നടത്തിയിട്ടില്ലെന്നു ബാലകൃഷ്ണപിള്ള പ്രതികരിച്ചു.

പരോള്‍ കാലയളവില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതും സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിക്കുന്നതും വ്യവസ്ഥകളുടെ ലംഘനമാണ്. ജയില്‍ ജീവിതത്തെ കുറിച്ച് പരാതിയുണ്ടെങ്കില്‍ അക്കാര്യം പറയേണ്ടത് ജയില്‍ സൂപ്രണ്ടിനോടാണ്. അതല്ലെങ്കില്‍ ജില്ലാ ജഡ്ജിക്ക് പരാതി നല്‍കാമെന്നും നോട്ടീസിലുണ്ട്. ജയില്‍ വളപ്പില്‍ മാധ്യമങ്ങളോട് സംസാരിച്ചതും ലംഘനമാണെന്ന് നോട്ടീസില്‍ പറയുന്നു.

ബുധനാഴ്ച രാവിലെയാണ് പത്ത് ദിവസത്തെ പരോളില്‍ ബാലകൃഷ്ണപിള്ള ജയിലില്‍ നിന്നിറങ്ങിയത്. ജയില്‍ വളപ്പിലും പിന്നിട് കേരള കോണ്‍ഗ്രസ്ഫബി ഓഫിസിലും അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് ഇല്ലാത്ത വിധത്തിലുള്ള പീഡനങ്ങള്‍ താന്‍ അനുഭവിച്ചതു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ശാഠ്യം കാരണമെന്നു ബാലകൃഷ്ണപിള്ള കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പരോള്‍ നിഷേധിച്ചതടക്കം രണ്ടു മാസത്തിടെ താന്‍ അനുഭവിച്ചതിനെല്ലാം കാരണക്കാരന്‍ വി.എസ്. ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ വിമര്‍ശിച്ചതുവഴി, തടവുകാരന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയാണു ചെയ്തതെന്നും ഇത് ആവര്‍ത്തിച്ചാല്‍ പരോള്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
The additional director general of police (jail) ,Mr Alexander Jacob, on Thursday issued a notice to the Kerala Congress (B) leader, Mr R. Balakrishna Pillai, warning that his parole would be cancelled if he violated norms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X