സ്വര്‍ണവില കത്തിക്കയറുന്നു
കൊച്ചി: സ്വര്‍ണവില വീണ്ടും കത്തിക്കയറുന്നു. പവന് 16,560 രൂപയായാണ് ശനിയാഴ്ച വില ഉയര്‍ന്നത്. ഒരു ഗ്രാമിന് 2070 രൂപയും. പവന്‍ വിലയില്‍ 280 രൂപയുടെ വര്‍ദ്ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 16,280 രൂപയായിരുന്നു വില.
ഓഹരി വിപണിയില്‍ തുടര്‍ച്ചയായ ഇടിവ് തുടരുന്നതും, ആഗോള വിപണയില്‍ വില ഉയര്‍ന്നതുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 10 ഗ്രാമിന് 15 രൂപ കൂടി 22,145 രൂപയായാണ് വെള്ളിയാഴ്ച ആഗോള വിപണിയില്‍ വില ഉയര്‍ന്നത്.
ആഗോള വിപണിയില്‍ സ്വര്‍ണ വില തുടര്‍ച്ചയായ ഏഴാമത്തെ ആഴ്ചയും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും വില വര്‍ദ്ധനയ്ക്ക് കാരണമാണ്.












Click it and Unblock the Notifications