ലാദന്റെ മരണം ഒബാമയുടെ ഗ്ലാമര്‍ കൂട്ടും

തിരഞ്ഞെടുപ്പില്‍ വിഎസിന്റെ പ്രസംഗം കേള്‍ക്കാനും കാണാനുമെത്തിയ ജനക്കൂട്ടം അദ്ദേഹത്തിന്റെ ജനപ്രിയത ശരിവെയ്ക്കുന്നതായി. വിഎസ് താരമായതോടെ തിരഞ്ഞെടുപ്പില്‍ ഒന്ന് പോരാടാന്‍ എല്‍ഡിഎഫിന് ആയെന്നതും സത്യം. വിഎസ് ഫാക്ടര്‍ ഏറ്റെന്നറിയാന്‍ ഏതാനും ദിവസങ്ങള്‍ കൂടി കാക്കണം.
ഏതാണ്ട് അതുപോലൊരു ലോട്ടറി തന്നെയാണ് പ്രസിഡന്റ് ഒബാമയ്ക്കും അടിച്ചിരിയ്ക്കുന്നത്. തന്റെ മുന്‍ഗാമി തുടങ്ങിവെച്ച ഭീകരവിരുദ്ധ പോരാട്ടത്തിന്റെ അന്ത്യത്തില്‍ അമേരിക്കയുടെ എക്കാലത്തെയും പ്രതിയോഗി ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടിരിയ്ക്കുന്നു.
അമേരിക്ക വീണ്ടുമൊരു പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയില്‍ ലാദന്റെ അന്ത്യം ഒബാമയ്ക്ക് പ്ലസ് പോയിന്റാവുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒബാമയുടെ ജനപ്രീതി കുത്തനെ ഇടിയുകയായിരുന്നു. സാന്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും അഫ്ഗാനിസ്ഥാനില്‍ നിന്ന് സേനയെ പിന്‍വലിയ്ക്കാനുള്ള തീരുമാനവുമെല്ലാം ഒബാമയുടെ ജനപ്രീതിയില്‍ കാര്യമായി ഇടിവ് വരുത്തിയിരുന്നു.
ടൈം മാഗസിന്‍ കഴിഞ്ഞ മാസം നടത്തിയ സര്‍വേയില്‍ ലോകത്തെ പ്രധാനികളില്‍ ഒബാമയുടെ സ്ഥാനം എണ്‍പത്തിയാറാമതാണ്. കഴിഞ്ഞ മാസം തുടങ്ങിയ 2012ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒബാമയ്ക്ക് തുടക്കത്തിലേ തന്നെ പലതിരിച്ചടികളുമുണ്ടായി.
ഇതിനിടെയാണ് ലാദന്റെ മരണവാര്‍ത്ത പുറത്തുവന്നത്. പത്ത് വര്‍ഷം മുമ്പ് തുടങ്ങിയ തിരച്ചലിനൊടുവില്‍ പാകിസ്താനിലെവിടെയോ ലാദന്‍ കൊല്ലപ്പെട്ട കാര്യം ഉരുഗ്രന്‍ പ്രസംഗത്തിലൂടെയാണ് ഒബാമ സ്ഥിരീകരിച്ചത്. 550 ദിവസം കഴിഞ്ഞ് നടക്കാനിരിയ്ക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒബാമയുടെയും റിപ്പബ്ളിക്കന്‍മാരുടെയും താരത്തിളക്കം കൂട്ടാന്‍ ഇതുധാരാളമെന്നാണ് രാഷ്ട്രീനിരീഷകരുടെ വിലയിരുത്തല്‍.












Click it and Unblock the Notifications