വില്യവും കേറ്റും ഒബാമയോട് കടപ്പെട്ടിരിക്കുന്നു

എന്നാല്‍ രാജവിവാഹ ദിവസം ഒബാമ വളരെ പ്രധാനപ്പെട്ട മറ്റൊരു ദൗത്യത്തിലായിരുന്നു. അല്‍ ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ വധിക്കാനായി യുഎസ് സേന തയ്യാറാക്കിയ ദൗത്യത്തിന് അംഗീകാരം നല്‍കുകയായിരുന്നു അദ്ദേഹം. ഇതിനായി തയ്യാറാക്കിയ പദ്ധതി രേഖയില്‍ ഏപ്രില്‍ 29നാണ് ഒബാമ ഒപ്പുവച്ചത്.
ഒട്ടേറെ മാസങ്ങളുടെ തയ്യാറെടുപ്പിന് ശേഷമായിരുന്നു യുഎസ് സൈന്യം കില്‍ ഒസാമ മിഷന് രൂപം നല്‍കിയത്. വില്യമും കേറ്റും വിവാഹജീവിതത്തിലേയ്ക്ക് കടന്ന ആ സമയത്ത് അമേരിക്കയ്ക്കു മാത്രമല്ല ലോകത്തിന് മൊത്തം ഭീഷണിയായിരുന്ന ലാദനെന്ന ഭീകരവാദിയുടെ വിധി നിര്‍ണയിക്കലുമായി ഒബാമ തിരക്കിലായിരുന്നു.
ഒരു പക്ഷേ രാജകുടുംബം വിവാഹത്തിന് ക്ഷണിച്ചിരുന്നെങ്കില്‍പ്പോലും തീവ്രവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഒബാമയ്ക്ക് ലാദന്റെ വിധി നിര്‍ണയിക്കാനുള്ള രേഖയില്‍ ഒപ്പുചാര്‍ത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്തം മറന്ന് അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞേക്കില്ലായിരുന്നു.
ഒരുപക്ഷേ അന്നേ ദിവസമായിരുന്നു ലാദന്‍ കൊല്ലപ്പെട്ടിരുന്നതെങ്കില്‍ രാജവിവാഹം ചാനലുകളിലൂടെയും മറ്റും കണ്ട 200കോടിയോളം ആളുകളുടെ ശ്രദ്ധ തീര്‍ച്ചയായും ലാദന്‍ വധത്തില്‍ത്തന്നെയാകുമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ രാജവിവാഹത്തിന് പ്രഭകുറയുമായിരുന്നുവെന്നുതന്നെ.
മാത്രവുമല്ല വിവാഹത്തില്‍ പങ്കെടുക്കാനായി ബ്രിട്ടനില്‍ എത്തിയ ലോകനേതാക്കളുടെയെല്ലാം പ്രത്യേക സുരക്ഷ ബ്രിട്ടനിലെ പൊലീസിന് തലവേദനയുമാകുമായിരുന്നു. എന്തായാലും ഇത്തരത്തിലൊരു പ്രശ്‌നമുണ്ടാക്കി ബ്രിട്ടനെ വലയ്ക്കാതെ ലാദന്‍ വധം മെയ് മാസത്തിലേയ്ക്ക് മാറ്റി വച്ച ഒബാമയോട് രാജകുടുംബം തീര്‍ച്ചയായും കടപ്പെട്ടിരിക്കുന്നു.












Click it and Unblock the Notifications