ഡീസല്‍ വില വര്‍ദ്ധന നടുവൊടിയ്ക്കും

കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീരാന്‍ കാത്തിരിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. 10നാണ് അവസാന വട്ട വോട്ടെടുപ്പ്. മെയ് 13നാണ് ഫലപ്രഖ്യാപനം. അതിന് മുമ്പ് വില വര്‍ദ്ധന നടപ്പാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്നാണ് സര്‍ക്കാരിന്റെ ഭയം. അതുകൊണ്ട് തന്നെ എണ്ണക്കമ്പനികളുടെ സമ്മര്‍ദ്ദം ചെലുത്തി പെട്രോള്‍വില കൂട്ടുന്നത് തടയുകയായിരുന്നു. ഡീസല്‍ വിലയുടെ നിയന്ത്രണം ഇപ്പോഴും സര്‍ക്കാരിന്റെ പക്കലാണ്.
നിലവിലെ നിരക്കില്‍ വില്‍പന നടത്തിയാല്‍ എണ്ണക്കമ്പനികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം മൊത്തം 1.80 ലക്ഷം കോടി രൂപ നഷ്ടമുണ്ടാകുമെന്നാണ് വാദം. ഈ സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കുന്നത്.
അതേസമയം, ഡീസല്‍ വില ഉയര്‍ത്തുന്നത് ഭക്ഷ്യവിലപ്പെരുപ്പം വീണ്ടും ഉയരാന്‍ ഇടയാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ തന്നെ ഭക്ഷ്യവിലപ്പെരുപ്പം പിടിച്ചുനിര്‍ത്താനാവാത്ത അവസ്ഥയിലാണ്. പെട്രോള്‍ വില അടിയ്ക്കടി കൂടിയപ്പോഴും ഡീസലിന്റെ വില വര്‍ദ്ധിപ്പിച്ചിരുന്നില്ല. ഇത് നടപ്പാക്കിയാല്‍ യാത്രാ-ചരക്കുകൂലിയില്‍ വന്‍ വര്‍ദ്ധന ജനത്തിന് ചുമക്കേണ്ടി വരും.












Click it and Unblock the Notifications