Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടിയെ നാടുകടത്തി കേസ് ഒത്തുതീര്‍പ്പാക്കി

Dog
ദില്ലി: കുട്ടിയെ കടിച്ച കേസില്‍ പട്ടിയെ നാടുകടത്തി ഉടമകള്‍ ശിക്ഷയില്‍ നിന്നും തലയൂരി. നബി കരിം നിവാസികളായ രാകേഷും അമ്മ പ്രേവതിയുമായിരുന്നു പട്ടി കടിച്ച കേസിലെ പ്രതികള്‍. അയല്‍ക്കാരി മായാദേവിയുടെ മകളെയാണ് കഴിഞ്ഞ ഡിസംബറില്‍ ഇവരുടെ വളര്‍ത്തു നായ കടിച്ചത്.

കേസ് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ത്യാഗിത സിങ്ങിന്റെ മുന്നിലാണെത്തിയത്. നായയെ സൂക്ഷിച്ചു വളര്‍ത്താത്ത കുറ്റം പ്രതികള്‍ കോടതിയില്‍ സമ്മതിക്കുകയും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

വളര്‍ത്തു നായയെ ഗ്രാമത്തിലെ വീട്ടിലേക്കു മാറ്റിയെന്നും ഇനി ഇതാവര്‍ത്തിയ്ക്കില്ലെന്നും അറിയിച്ചതോടെ മായാദേവി പരാതി പിന്‍വലിക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 289ാം വകുപ്പ് പ്രകാരം ആറു മാസം തടവും ആയിരം രൂപ തടവും പരമാവധി ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+