ഇന്ദുവിന്റെ മരണം: അന്വേഷണം അഭിഷേകിലേയ്ക്ക്?
കോഴിക്കോട്: തീവണ്ടി യാത്രയ്ക്കിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഇന്ദുവിന്റെ പ്രതിശ്രുതവരന്‍ അഭിഷേകിന്റെ പേരില്‍ മറ്റൊരാള്‍ ഇന്ദു സഞ്ചരിച്ച തീവണ്ടിയിലുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
അഭിഷേകിന്റെ പേരിലെടുത്ത ടിക്കറ്റില്‍ ആരാണു സഞ്ചരിച്ചതെന്നു കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തീവണ്ടിയിലുണ്ടായിരുന്ന ചിലരെ ചൊവ്വാഴ്ച പൊലീസ് ചോദ്യം ചെയ്തു. അഭിഷേകിനെക്കുറിച്ചും അന്വേഷണം നടത്താനാണു പൊലീസിന്റെ തീരുമാനമെന്നാണ് സൂചന.
നാലുവര്‍ഷമായി ഇന്ദുവുമായി പ്രണയത്തിലായിരുന്ന അഭിഷേകിന് ഇന്ദുവും സുഭാഷും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇരുവരുടെയും ളെക്കുറിച്ചും അറിയാമായിരുന്നെന്ന് പോലീസ് സൂചന നല്‍കുന്നു.
ഇന്ദുവിനെയും സുഭാഷിനെയും നിരീക്ഷിക്കാനും അപായപ്പെടുത്താനും ഒരാളെ അഭിഷേക് ഏര്‍പ്പെടുത്തിയിരുന്നതാകാമെന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
ഇന്ദുവിന്റെ ഡയറിയില്‍നിന്നു നിര്‍ണായക തെളിവായേക്കാവുന്ന ചില പേജുകള്‍ കീറിക്കളഞ്ഞതായി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
യാത്രയില്‍ ഇന്ദുവിന് ഒപ്പമുണ്ടായിരുന്ന സുഭാഷിനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ടുപോകുന്നത്. ഇന്ദുവും സുഭാഷും രണ്ടുവര്‍ഷമായി ഒന്നിച്ചാണു താമസമെന്നു നേരത്തേ കണ്ടെത്തിയിരുന്നു. സുഭാഷിനെ ചൊവ്വാഴ്ചയും ചോദ്യം ചെയ്തു. അഭിഷേകിനെക്കുറിച്ചാണ് സുഭാഷില്‍നിന്നു വിവരങ്ങള്‍ തേടിയത്. ഇന്ദുമരിച്ച ദിവസം യാത്രചെയ്യുന്നതിന് മുമ്പേ താനൊരു പെണ്‍കുട്ടിയെ പെണ്ണുകാണാന്‍ പോയിരുന്നുവെന്ന് സുഭാഷ് നേരത്തേ പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ച മൊബൈല്‍ഫോണുകളുടെ പരിശോധന ആരംഭിച്ചു. ഇന്ദുവിന്റേയും സുഭാഷിന്റേയും ഫോണുകളുടെ പരിശോധനയുടെ റിപ്പോര്‍ട്ടിനായി ഒരാഴ്ച കാത്തിരിക്കേണ്ടി വരും. ഇരുവരുടെയും ഫോണുകളില്‍നിന്നു മായ്ച്ചുകളഞ്ഞ സന്ദേശമെന്തെന്നുള്ളതാണു പ്രധാനമായും പരിശോധിക്കുന്നത്.












Click it and Unblock the Notifications