Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്രസ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു

കാഞ്ഞങ്ങാട്: മദ്രസയില്‍ വച്ച് വിദ്യാര്‍ഥികളെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചു. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കാലിലുള്ള ഹിദായത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനായ മലപ്പുറം സ്വദേശി നസീബ് മൗലവിയാണ്(30) കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

സംഭവത്തില്‍ പൊലീസ് കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണ്. ചൈള്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണു പീഡനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്തു വന്നത്. പതിനഞ്ചു കുട്ടികളെ പീഡിപ്പിച്ചതായാണു പരാതി ലഭിച്ചത്. എന്നാല്‍ ഇതില്‍ക്കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരകളായിട്ടുണ്ടെന്നാണ് സൂചന.

പീഡനത്തിനിരയായ മൂന്നു കുട്ടികളുടെ മാതാപിതാക്കള്‍ ചിറ്റാരിക്കാല്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്് സംഭവം പുറം ലോകം അറിയുന്നത്. പരാതി നല്‍കിയ വിദ്യാര്‍ഥികളുമായും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമായും ആശയവിനിമയം നടത്തിയ ശേഷം ഇവരുടെ സാന്നിധ്യത്തിലാണു പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി കുട്ടികളെ അധ്യാപകന്‍ പീഡിപ്പിച്ചു വരികയായിരുന്നു. ക്ലാസിലെത്തുന്ന കുട്ടികളെ ഓഫീസിലേക്കു വിളിച്ച് അവിടെവച്ച് പീഡിപ്പിക്കുകയായിരുന്നുവത്രേ പതിവ്. ആണ്‍കുട്ടികളെ ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയിട്ടുണ്ട്.

സ്ത്രീകളോട് ഇയാള്‍ അപര്യാദയായി പെരുമാറുന്നുണ്ടെന്ന് നേരത്തേ പരാതി ഉയര്‍ന്നിരുന്നു. ഒളിവില്‍പ്പോയ പ്രതിക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി ചിറ്റാരിക്കാല്‍ പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+