വിഎസ് വരുന്നത് തടയാന്‍ സമദൂരം മാറ്റിവെച്ചു

പെരുന്ന എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റവുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് സുകുമാരന്‍ നായര്‍ അതിരൂക്ഷമായ ഭാഷയില്‍ വിഎസിനെ അക്രമിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സമദൂരം മാറ്റിവെച്ചത് ഇടതുപക്ഷത്തോടുള്ള എതിര്‍പ്പുകൊണ്ടോ യുഡിഎഫിനോടുള്ള ആഭിമുഖ്യം കൊണ്ടോ അല്ല. ഇടതുമുന്നണി വീണ്ടുംഅധികാരത്തിലെത്തിയാല്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകുന്നത് തടയാന്‍ വേണ്ടിയാണ്.
'ഇത്രയും സംസ്‌കാരമില്ലാത്ത, ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത, താനാണ് എല്ലാത്തിലും വലുതെന്ന് കരുതി എന്ത് വൃത്തികേടും ചെയ്യാന്‍ മടിക്കാത്ത ഒരുത്തന്‍ വീണ്ടും മുഖ്യമന്ത്രിയാവുന്നത് മന്നത്ത് പത്മനാഭന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ എതിര്‍ക്കുമായിരുന്നു. ഈ വിശ്വാസത്തിലാണ് തങ്ങളിത് ചെയ്തതെന്നും നായര്‍ പറഞ്ഞു.
അച്യുതാനന്ദന്‍ അധികാരത്തില്‍ വരാന്‍ പാടില്ലെന്ന നയം സമദൂരത്തില്‍ നിന്നുകൊണ്ടുതന്നെ സ്വീകരിച്ചു. ഇടതു നേതാക്കള്‍ ഞങ്ങളെ വന്ന് കണ്ടപ്പോള്‍ ഇത്തവണ നിലപാടില്‍നിന്ന് മാറുമെന്ന് വ്യക്തമാക്കിയിരുന്നു












Click it and Unblock the Notifications