ആക്രമണകാരിയായ എയ്‍ഡ്‍സ് രോഗി ചാടിപ്പോയി
കോട്ടയം: ആക്രമണകാരിയായ എയ്‍ഡ്‍സ് രോഗി ഗാന്ധിഭവന്‍ ആശ്രമത്തില്‍ നിന്നും മോഷണം നടത്തി ചാടിപ്പോയത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
പത്തനാപുരത്തെ ഗാന്ധിഭവന്‍ ആശ്രമത്തില്‍ നിന്നാണ് രോഗി ചാടിപ്പോയത്. മുമ്പ് ക്വട്ടേഷന്‍ സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന യുവാവ് കുത്തഴിഞ്ഞ ജീവിതരീതികള്‍ മൂലം എയ്‍ഡ്‍സ് രോഗത്തിന് അടിമയാകുകയായിരുന്നുവെന്നാണ് സൂചന. യുവാവിന്റെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
എയ്‍ഡ്‍സ് രോഗിയാണെന്ന് അറിഞ്ഞതോടെ മാനസികരോഗലക്ഷണം കാണിച്ച ഇയാളെ വീട്ടുകാര്‍ ചങ്ങലയിട്ട് പൂട്ടിയിരുന്നു. ഇയാള്‍ മാനസികരോഈ വിവരം പുറത്തുവന്നപ്പോള്‍ കോട്ടയം ജില്ലാകളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ ഇടപെടുകയും യുവാവിനെ ഗാന്ധിഭവനിലേയ്ക്ക് മാറ്റുകയുമായിരുന്നു.
ഇവിടത്തെ ചികിത്സയില്‍ ഇയാളുടെ മാനസിക അസ്വസ്ഥതകള്‍ കുറഞ്ഞിരുന്നുവത്രേ. ഇടക്ക് വീട്ടിലേയ്ക്ക് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും വീട്ടുകാര്‍ ഇയാളെ കൊണ്ടുപോകാന്‍ തയ്യാറായില്ല.
തുടര്‍ന്ന് വീണ്ടും ആശ്രമത്തില്‍ എത്തിയ ഇയാള്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ആശ്രമം സുപ്പര്‍വൈസറുടെ പണം ഉള്‍പ്പെടെയുള്ളവ മോഷ്ടിച്ച് ഇയാള്‍ നാടുവിട്ടത്.
അക്രമ സ്വഭാവമുള്ള ഇയാള്‍ മറ്റുള്ളവര്‍ക്ക് രോഗം പകര്‍ത്താനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനിടെ ആശ്രമ അധികൃതരുടെ പിടിപ്പുകേടുകൊണ്ടാണ് ഇയാള്‍ മുങ്ങിയതെന്നുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.












Click it and Unblock the Notifications