ലാദന് താവളമൊരുക്കിയത് ഹിസ്ബുള്‍?
ടൊറന്റോ : പാകിസ്താനിലെ ആബോട്ടാബാദില്‍ ഒസാമ ബിന്‍ ലാദന്‍ താമസിച്ചിരുന്ന വീട് ഹിസ്ബുള്‍ മുജാഹിദീന്‍ എന്ന ഭീകര സംഘടനയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് കനേഡിയന്‍ പത്രമായ ഗ്ലോബ് ആന്റ് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിന്റെ ഉടമസ്ഥത സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെക്കാന്‍ പാകിസ്താന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാക് അധീന കശ്മീരില്‍ സജീവമായ ഭീകരസംഘടനയാണ് ഹിസ്ബുള്‍.
ലാദന് ആബോട്ടാബാദില്‍ താവളം ഒരുക്കിക്കൊടുത്ത ഹിസ്ബുള്‍ മുജാഹിദീന്‍ ഐഎസ്‌ഐയുമായി രഞ്ജിപ്പില്‍ കഴിയുന്ന സംഘടനായാണെന്ന് പത്രം പറയുന്നു. ലാദന്‍ താമസിച്ചിരുന്ന സ്ഥലം പരിചയമുള്ള പാകിസ്താന്‍ പോലീസ് ഓഫീസറെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫറബാദാണ് സംഘടനയുടെ തലവന്‍ സയിദ് സലാഹുദീന്റെ ആസ്ഥാനം.
ഭീകരരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം പാകിസ്താന്‍ നിഷേധിച്ചിട്ടുണ്ട്. ഉസാമയുടെ താവളത്തെക്കുറിച്ച് അറിയുന്നതെല്ലാം ഐഎസ്‌ഐ 2009 മുതല്‍ സിഐഎക്ക് കൈമാറിയിരുന്നെന്നും പാകിസ്താന്‍ പറയുന്നു. എന്നാല്‍ ആബട്ടാബാദിലെ കെട്ടിടത്തെക്കുറിച്ചുള്ള യഥാര്‍ഥവിവരം വെളിപ്പെടുത്താന്‍ പാകിസ്താന്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്ന് പത്രം ആരോപിക്കുന്നു.
ഈ സ്ഥലത്തിന്റെ യാഥാര്‍ഥ ഉടമകള്‍ ആരെന്ന് വെളിപ്പെടുത്തരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് പോലീസ് ഓഫീസര്‍ പത്രത്തോട് വെളിപ്പെടുത്തിയതായും റിപ്പോര്‍്ട്ടില്‍ പറയുന്നുണ്ട്. ഉസാമ വധം നടന്നതായി അറിഞ്ഞയുടന്‍ ആബട്ടാബാദിലെ രജിസ്ട്രാര്‍മാരെ വിളിച്ചുകൂട്ടി സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുപറയരുതെന്ന് പാകിസ്താന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവത്രേ.












Click it and Unblock the Notifications