20കാരിയെ മാനഭംഗപ്പെടുത്തി കൊന്നു
മംഗലാപുരം: ഇരുപതുകാരിയെ മാനഭംഗപ്പെടുത്തി കൊലചെയ്ത യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മംഗലാപുരത്തെ മൂഡബിദ്രി പദുകൊനാജെ ഗ്രാമത്തിലാണ് സംഭവം നടന്നത്.
പത്തൊന്‍പതുകാരനായ ഹരീഷ് ആണ് പൊലീസ് പിടിയിലായത്. ഇയാളുടെ അകന്ന ബന്ധുവും അയല്‍വാസിയുമായ മാലതിയാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. സ്വകാര്യ ഐടിഐയിലെ ജീവനക്കാരിയായ മാലതി ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ഹരീഷ് അവരെ ആക്രമിച്ചത്.
കുറേക്കാലമായി ഹരീഷ് മാലതിയെ ശല്യം ചെയ്തുവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. ജോലി സ്ഥലത്ത്‌നിന്ന് രാത്രിയായിട്ടും മാലതി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും സമീപവാസികളും നടത്തിയ തിരച്ചിലിലാണ് കൊനാജെ കല്ലിലെ മലബെട്ടുവില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിന് ശേഷം വീട്ടിലെത്തി ഒളിച്ചിരിക്കുകയായിരുന്ന ഹരീഷിനെ നാട്ടുകാരാണ് പിടികൂടിയത്. പ്രതി കവര്‍ന്നെടുത്ത മാലതിയുടെ സ്വര്‍ണമാലയും മൊബൈല്‍ഫോണും പോലീസ് കണ്ടെടുത്തു. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ ഹരീഷിനെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications